Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

സ്ത്രീകൾക്കു മാത്രമല്ല ഭിന്നലിംഗക്കാർക്കും ഇനി പ്രത്യേക ടാക്‌സി; ഷീ ടാക്‌സിക്കു പിന്നാലെ ജി ടാക്‌സി നിരത്തിലിറക്കാൻ സംസ്ഥാന സർക്കാർ

സ്ത്രീകൾക്കു മാത്രമല്ല ഭിന്നലിംഗക്കാർക്കും ഇനി പ്രത്യേക ടാക്‌സി; ഷീ ടാക്‌സിക്കു പിന്നാലെ ജി ടാക്‌സി നിരത്തിലിറക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പൊതുസമൂഹം അവജ്ഞയോടെയാണ് ഭിന്നലിംഗക്കാരെ കാണുന്നത്. അതിനാൽ തന്നെ പൊതുജനമധ്യത്തിൽ സ്വന്തമായൊരിടം കണ്ടെത്താൻ അവർക്കു കഴിയാറില്ല. പുറത്തിറങ്ങാനോ യാത്ര ചെയ്യാനോ ഇവർക്കു മടിയാണ്. സമൂഹത്തിൽ നിന്നുള്ള അവഹേളനം തന്നെയാണ് ഇവർക്കു പ്രതിസന്ധിയാകുന്നത്.

ഇപ്പോഴിതാ ഭിന്നലിംഗക്കാർക്ക് ആശ്വാസമാകുന്ന പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ രംഗത്ത്. ഭിന്നലിംഗക്കാർ സംരംഭകരായി അവർക്കു വേണ്ടി മാത്രമായി ഒരു ടാക്‌സി സർവീസാണ് ആരംഭിക്കുന്നത്.

സ്ത്രീകൾക്കു മാത്രമായി ഷി ടാക്‌സി ആരംഭിച്ചതിനു പിന്നാലെയാണ് ഭിന്നലിംഗക്കാർക്കു മാത്രമായി ജി ടാക്‌സിയും കേരളത്തിൽ ആരംഭിക്കുന്നത്. സംസ്ഥാന സർക്കാരിന്റേതാണ് പദ്ധതി. ടാക്‌സിയുടെ ഉടമസ്ഥതയും നടത്തിപ്പും ഭിന്നലിംഗക്കാർക്കു തന്നെയായിരിക്കും. രാജ്യത്ത് ആദ്യമായി ട്രാൻസ്‌ജെൻഡർ പോളിസി നടപ്പാക്കിയ സംസ്ഥാനം കേരളമാണ്. ആ പോളിസിയുടെ ഭാഗമായാണ് ടാക്‌സി സർവീസ് ആരംഭിക്കുന്നത്.

സമൂഹത്തിൽ ന്യൂനപക്ഷമായ ഭിന്നലിംഗക്കാരുടെ ജീവിതരീതിക്ക് ഒരു മാനം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ജി ടാക്‌സി. ഇത്തരക്കാരോട് സമൂഹം കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുന്നതിനു കൂടിയാണ് സർക്കാരിന്റെ പദ്ധതി. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജെൻഡർ പാർക് ഇതിനായി ഒരു പദ്ധതിരേഖ തയ്യാറാക്കിയിട്ടുണ്ട്. ഷി ടാക്‌സി പോലെ തന്നെ ഒരു ടാക്‌സി സർവീസ് ആരംഭിക്കാനാണ് പദ്ധതി. ഷി ടാക്‌സി സ്ത്രീകൾക്കു മാത്രമായിരുന്നെങ്കിൽ ജി ടാക്‌സിയിൽ ആർക്കു വേണമെങ്കിലും കയറാം. ലിംഗ വ്യത്യാസമില്ലാതെ.

മാർച്ചിൽ ആദ്യ ടാക്‌സി സർവീസ് ആരംഭിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ട്രാൻസ്‌ജെൻഡർ പോളിസി നടപ്പാക്കുന്നതിന്റെ ആദ്യ പടിയാണ് ജി ടാക്‌സി സേവനം നടപ്പാക്കുന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് സാമൂഹ്യക്ഷേമ മന്ത്രി എം.കെ മുനീർ പറഞ്ഞു. ഭിന്നലിംഗക്കാരുടെ ജീവിതവും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മുംബൈയിൽ ഭിന്നലിംഗക്കാർ നടത്തുന്ന ടാക്‌സി സർവീസ് നിലവിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP