Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒക്ടോബർ 2 ഗാന്ധിജയന്തിയോ അതോ രക്തസാക്ഷി ദിനമോ? കോൺഗ്രസുകാർക്ക് ഒരുപിടിയുമില്ല; ഗാന്ധിജയന്തി രക്തസാക്ഷി ദിനമാക്കിയ നേതാക്കൾക്കെതിരെ നാട്ടുകാർ രംഗത്ത്

ഒക്ടോബർ 2 ഗാന്ധിജയന്തിയോ അതോ രക്തസാക്ഷി ദിനമോ? കോൺഗ്രസുകാർക്ക് ഒരുപിടിയുമില്ല; ഗാന്ധിജയന്തി രക്തസാക്ഷി ദിനമാക്കിയ നേതാക്കൾക്കെതിരെ നാട്ടുകാർ രംഗത്ത്

തിരുവനന്തപുരം: ഇനി കോൺഗ്രസുകാരോടു മഹാത്മാഗാന്ധി ആരെന്നു ചോദിക്കേണ്ടി വരുമോ? അങ്ങനെ ചോദിക്കേണ്ടി വരും എന്നു തന്നെയാണു കഴിഞ്ഞ ദിവസം നടന്ന സംഭവം തെളിയിക്കുന്നത്.

ഒക്ടോബർ 2 എന്ന ദിവസം മഹാത്മാ ഗാന്ധിയുടെ ജന്മദിനമാണോ രക്തസാക്ഷിത്വ ദിനമാണോ എന്ന കാര്യം അറിയാത്ത കോൺഗ്രസുകാരും നമ്മുടെ നാട്ടിലുണ്ട് എന്ന കാര്യമാണ് ഇന്നലെ തെളിഞ്ഞത്. ഗാന്ധിജയന്തി ദിനത്തിൽ രക്തസാക്ഷി ദിനമെന്നു ബോർഡുവച്ച് രാഷ്ട്രപിതാവിനെ അപമാനിച്ചവരെ നാട്ടുകാർ കൈയോടെ പിടികൂടുകയും ചെയ്തു.

ഗാന്ധിജയന്തി ദിനമായ ഇന്നലെ തിരുവനന്തപുരം വിളപ്പിൽ പഞ്ചായത്തിലെ കുണ്ടമൺകടവിൽ കോൺഗ്രസിലെ വനിതാ പഞ്ചായത്ത് മെമ്പറും ഒരുസംഘം പ്രാദേശിക പ്രവർത്തകരുമാണ് തങ്ങളുടെ വിവരക്കേടു വെളിപ്പെടുത്തിയത്. പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം ഇന്നലെ രാവിലെ പത്തുമണിയോടെ വനിതാ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ഒരുസംഘം കോൺഗ്രസുകാർ ഘോഷയാത്രയായെത്തി കുണ്ടമൺകടവിലെ ഇന്ദിരാഗാന്ധിയുടെ അർദ്ധകായ പ്രതിമയ്ക്കു താഴെ ഗാന്ധിജിയുടെ രക്തസാക്ഷി ദിനമാണെന്ന ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചു.

ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തിയശേഷം ഇവർ പിരിഞ്ഞു പോകാൻ തുനിഞ്ഞപ്പോഴാണ് ബോർഡി എന്താണു വച്ചിരിക്കുന്നതെന്നു നാട്ടുകാർ കണ്ടത്. ഗാന്ധിജിയുടെ രക്തസാക്ഷി ദിനം എന്നായിരുന്നു ബോർഡിൽ എഴുതിയിരുന്നത്. ഇതുകണ്ട നാട്ടുകാർ കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞു.

ഗാന്ധിജി, രക്തസാക്ഷി ദിനം, ജനുവരി 30 എന്നെഴുതിയ ചിത്രത്തിൽ ഹാരമിട്ട്, ചന്ദനത്തിരി കത്തിച്ചായിരുന്നു ആചരണം. നാട്ടുകാർ പ്രതിഷേധിച്ചതോടെ, കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ, ജനുവരി 30 എന്നെഴുതിയ ഭാഗം മാത്രം, പേപ്പർ വച്ചു മറച്ചു. ഗാന്ധിജിയെ അപമാനിക്കാൻ ശ്രമിച്ചവർ പരസ്യമായി മാപ്പുപറയണമെന്ന ആവശ്യവുമായി നാട്ടുകാർ തടിച്ചുകൂടുകയും ചെയ്തു. ഇതിനിടെ അബദ്ധം മനസിലാക്കിയ കോൺഗ്രസ് പ്രവർത്തകർ 12 മണിയോടെ ഫ്‌ളക്‌സ് ബോർഡ് നീക്കം ചെയ്യാനും ശ്രമം നടത്തി. സ്ഥലവാസികൾ ഇതു തടയാനും ശ്രമിച്ചു. ഒടുവിൽ വിളപ്പിൽശാല പൊലീസെത്തിയശേഷമാണ് വിവാദ ഫ്‌ളക്‌സ് ബോർഡ് നീക്കം ചെയ്തത്. മഹാത്മജിയെ അപമാനിച്ച കോൺഗ്രസുകാർക്കും നേതൃത്വം നൽകിയ വനിതാ പഞ്ചായത്തംഗത്തിനുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP