Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആറന്മുള ക്ഷേത്രനടയിൽ അനാഥനായി അലഞ്ഞുതിരിഞ്ഞ 88കാരനെ ഗാന്ധിഭവൻ ഏറ്റെടുത്തു; 35 കൊല്ലം ക്ഷേത്രസന്നിധിയിൽ കഴിഞ്ഞ ഭാസ്‌കരപിള്ള ഇനി പത്തനാപുരത്തേക്ക്

ആറന്മുള ക്ഷേത്രനടയിൽ അനാഥനായി അലഞ്ഞുതിരിഞ്ഞ 88കാരനെ ഗാന്ധിഭവൻ ഏറ്റെടുത്തു; 35 കൊല്ലം ക്ഷേത്രസന്നിധിയിൽ കഴിഞ്ഞ ഭാസ്‌കരപിള്ള ഇനി പത്തനാപുരത്തേക്ക്

പത്തനാപുരം: ആറന്മുള പാർത്ഥസാരഥി ക്ഷേത്രനടയിൽ വർഷങ്ങളായി അനാഥനായി കഴിഞ്ഞിരുന്ന 88 വയസ്സുകാരനെ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തു. ഭാസ്‌കരപിള്ള എന്ന വയോധികനാണു ഗാന്ധിഭവനിൽ പുതിയ അന്തേവാസിയായി എത്തുന്നത്.

കഴിഞ്ഞ 35 വർഷമായി ആറന്മുള ക്ഷേത്രനടയിൽ കഴിഞ്ഞു വരുകയായിരുന്നു ഭാസ്‌കരപിള്ള. കൂലിപ്പണിക്കാരനായിരുന്ന തനിക്ക് ജോലിചെയ്യാൻ ആരോഗ്യമില്ലാതായപ്പോൾ ഭാര്യക്കും മക്കൾക്കും വേണ്ടാതായെന്നും അതിനാൽ താൻ വീടുവിട്ടിറങ്ങിയതാണെന്നുമാണ് ഭാസ്‌കരപിള്ള പറയുന്നത്.

ആറന്മുള ദേവസ്വം അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. അജിത് കുമാർ, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശ്ശേരി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റും വാർഡ് അംഗവുമായ ഗീതാകൃഷ്ണൻ, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി അനിൽ കുമാർ, സാമൂഹ്യപ്രവർത്തകരായ വിജയൻ നടയമംഗമലം, കെ.ജി. ഗോപാലകൃഷ്ണൻ നായർ, വിജയൻ നായർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഡോ. പുനലൂർ സോമരാജന്റെ നിർദ്ദേശപ്രകാരം ഗാന്ധിഭവൻ സിഇഒ ഗോപിനാഥ് മഠത്തിലും ഗാന്ധിഭവൻ സന്നദ്ധപ്രവർത്തകരും ചേർന്നാണ് ഭാസ്‌കരപിള്ളയെ ഗാന്ധിഭവനിലേക്ക് ഏറ്റെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP