Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉന്നതരുടെ പേര് പുറത്തുവരാതിരിക്കാൻ സരിതയെ ജയിലിൽ എത്തി സ്വാധീനിച്ചെന്ന് ഗണേശ് കുമാറിന്റെ പി എ; ജയിലിൽ എത്തിയത് സഹോദരിയുടെ മകൻ എന്ന് പറഞ്ഞെന്നും സോളാർ കമ്മീഷൻ മുമ്പാകെ മൊഴി

ഉന്നതരുടെ പേര് പുറത്തുവരാതിരിക്കാൻ സരിതയെ ജയിലിൽ എത്തി സ്വാധീനിച്ചെന്ന് ഗണേശ് കുമാറിന്റെ പി എ; ജയിലിൽ എത്തിയത് സഹോദരിയുടെ മകൻ എന്ന് പറഞ്ഞെന്നും സോളാർ കമ്മീഷൻ മുമ്പാകെ മൊഴി

കൊച്ചി: സോളാർ തട്ടിപ്പു കേസിൽ വീണ്ടും വെളിപ്പെടുത്തൽ. രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേര് പരാമർശിച്ച് സരിത ആദ്യമെഴുതിയ കത്തിലെ വിവരങ്ങൾ കോടതിയിൽ നൽകാതിരിക്കാൻ താൻ അട്ടക്കുളങ്ങര ജയിലിലെത്തി സരിതയെ സ്വാധീനിച്ചതായി ഗണേശ്‌കുമാർ എംഎൽഎയുടെ പിഎ പ്രദീപ് വെളിപ്പെടുത്തി. എന്നാൽ ഇതു ഗണേശ്‌കുമാറിന്റെ അറിവോടെ ആയിരുന്നില്ലെന്നും കേരള കോൺഗ്രസ് നേതാവ് ശരണ്യ മനോജ് പറഞ്ഞതനുസരിച്ചാണെന്നും പ്രദീപ് സോളർ കമ്മിഷൻ ജസ്റ്റിസ് ജി. ശിവരാജനു മൊഴി നൽകി.

സരിത പത്തനംതിട്ട ജയിലിൽ വച്ചെഴുതിയ കത്തിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാരുടെയും എംപിമാരുടെയും എംഎൽഎമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും പേരുണ്ടായിരുന്നു. ഞെട്ടിക്കുന്ന വിവരങ്ങളുള്ള ഈ കത്ത് സോളർ കേസിലെ സുപ്രധാന രേഖയായി മാറുമായിരുന്നു. അഡ്വ. ഫെനി ബാലകൃഷ്ണൻ ശരണ്യ മനോജിനെ ഏൽപിച്ച കത്ത് താനും വായിച്ചിരുന്നു. ഇതിനുശേഷം സരിതയുടെ അമ്മ ഫോണിൽ ബന്ധപ്പെടുകയും അവരുടെ വീട്ടിൽ പോവുകയും ചെയ്തിരുന്നു. 2013 ജൂലൈ 27ന് സരിതയുടെ അമ്മയ്‌ക്കൊപ്പം അട്ടക്കുളങ്ങര വനിതായ ജയിലിൽ സരിതയെ കാണാൻ പോകണമെന്ന് ശരണ്യ മനോജ് ഫോണിൽ തന്നോടു പറഞ്ഞു. ജയിലിലേക്കുള്ള യാത്രാമധ്യേ തമ്പാനൂരിൽവച്ച് കണ്ടപ്പോൾ, കത്തിലുള്ള വിവരങ്ങൾ ആ രീതിയിൽ കോടതിയിൽ എഴുതിക്കൊടുക്കരുതെന്നു സരിതയോട് ആവശ്യപ്പെടണമെന്നു ശരണ്യ മനോജ് പറഞ്ഞു.

വിസമ്മതം അറിയിച്ചപ്പോൾ തന്നെ നിർബന്ധിച്ച് സരിതയുടെ അമ്മയ്‌ക്കൊപ്പം ജയിലിലേക്ക് അയച്ചു. തിരിച്ചറിയൽ കാർഡ് കൈവശമില്ലാതിരുന്ന തന്നെ സൂപ്രണ്ട് നസീറ ബീവി ഇടപെട്ടാണ് അകത്തു പ്രവേശിപ്പിച്ചത്. കത്തിലുള്ള വിവരങ്ങൾ കോടതിയിൽ പറയരുതെന്ന് സരിതയുടെ അമ്മയും താനും സരിതയോടു നിർബന്ധിച്ചു. കോടതിയിൽ കൊടുത്ത കത്ത് നാലു പേജായി ചുരുങ്ങിയെന്നു പിന്നീട് പത്രത്തിൽ വായിച്ചു. സഹോദരിയുടെ മകൻ എന്നാണു സരിതയുടെ അമ്മ തന്നെ ജയിലിൽ പരിചയപ്പെടുത്തിയത്. എന്നാൽ ജയിൽ രജിസ്റ്ററിൽ തന്റെ പേര് ആദർശ് എന്ന് എഴുതിയത് ആരാണെന്ന് അറിയില്ല. രജിസ്റ്ററിൽ ഒപ്പിടുക മാത്രമാണു താൻ ചെയ്തതെന്നു പ്രദീപ് മൊഴി നൽകി. സരിതയുടെ മുൻ ഡ്രൈവർ മധുവിനെയും ഇന്നലെ വിസ്തരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP