Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ദിലീപിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തുന്നയാളെ അറിയാമെന്ന് ഗണേശ് കുമാർ; ഏറെ നാളായി ദിലീപിനോട് ശത്രുതയുള്ള ഒരാളാണെന്നും ഗണേശ്

ദിലീപിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തുന്നയാളെ അറിയാമെന്ന് ഗണേശ് കുമാർ; ഏറെ നാളായി ദിലീപിനോട് ശത്രുതയുള്ള ഒരാളാണെന്നും ഗണേശ്

തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ നവമാദ്ധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തുന്നയാളെ അറിയാമെന്ന് നടനും എംഎൽഎയുമായ കെ.ബി.ഗണേശ് കുമാർ. ഏറെ നാളായി ദിലീപിനോട് ശത്രുതയുള്ള ഒരാളാണ് ഇതിന് പിന്നിലെന്നും ഗണേശ്‌കുമാർ പറഞ്ഞു.

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി വാദിക്കുന്നതിന് സമർത്ഥനായ ഒരു അഭിഭാഷകനെ ചുമതലപ്പെടുത്തണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും ഗണേശ് കുമാർ പറഞ്ഞു. നടിയെ അപമാനിച്ച സുനിൽ കുമാറിനെ പിടികൂടിയ രീതിയെ കുറ്റപ്പെടുത്തിയ പി.ടി. തോമസ് എംഎൽഎയുടെ ന്യായീകരണം ശരിയല്ലന്നും ഗണേശ് കുമാർ വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസിൽ തന്റെ പേര് വലിച്ചിഴച്ചതിനെതിരെ ദിലീപ് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് രേഖാമൂലമാണ് ഇദ്ദേഹം പരാതി നൽകിയത്. സമൂഹമാദ്ധ്യമങ്ങളിൽ തനിക്കെതിരെ വ്യാജപ്രചാരണം നടക്കുന്നതായും അദ്ദേഹം പരാതിയിൽ വ്യക്തമാക്കുന്നു.

നടി ആക്രമിക്കപ്പെട്ട പോലെ പല നടിമാർക്കും ഇതിനുമുൻപും സമാനമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഗണേശ്‌കുമാർ നേരത്തെ പറഞ്ഞിരുന്നു. കൊച്ചിയിലെ ചലച്ചിത്ര ലോകത്തിന് ഒരു അധോലോകത്തിന്റെ സ്വഭാവമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മമ്മൂട്ടിയും മോഹൻലാലും അഭിനയിക്കുന്ന ചില സിനിമകൾ പോലും ഇത്തരം നിലവാരം കുറഞ്ഞവരുടെതാണ്. ഇത് കാണുമ്പോൾ തന്നെ മനസിലാകും. താൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് സിനിമാ പ്രവർത്തകർക്ക് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ നേരിട്ടു വിളിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP