Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർത്തുങ്കൽ ബൈപ്പാസിന് സമീപം അപകടം; സൈക്കിൾ യാത്രക്കാരനായ 72കാരന് സാരമായ പരിക്ക്; തങ്കപ്പനെ ആശുപത്രിയിലേക്ക് കൊണ്ട് പോയത് എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫ്; കാറ് കസ്റ്റഡിയിൽ എടുത്ത് ചേർത്തല പൊലീസ്; അപടകത്തിൽപ്പെട്ടത് ഗണേശ്‌കുമാറിന്റെ വാഹനം

ആർത്തുങ്കൽ ബൈപ്പാസിന് സമീപം അപകടം; സൈക്കിൾ യാത്രക്കാരനായ 72കാരന് സാരമായ പരിക്ക്; തങ്കപ്പനെ ആശുപത്രിയിലേക്ക് കൊണ്ട് പോയത് എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫ്; കാറ് കസ്റ്റഡിയിൽ എടുത്ത് ചേർത്തല പൊലീസ്; അപടകത്തിൽപ്പെട്ടത് ഗണേശ്‌കുമാറിന്റെ വാഹനം

ചേർത്തല: പത്താനപുരം എംഎൽഎ കെ.ബി ഗണേശ്‌കുമാർ എംഎൽഎയുടെ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എംഎൽഎയുടെ കാറിടിച്ച് സൈക്കിൾ യാത്രക്കാരനു സാരമായി പരിക്കേറ്റതിനെ തുടർന്ന് വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചേർത്തല നഗരസഭ മൂന്നാം വാർഡിൽ പുതുവൽ നികർത്തിൽ തങ്കപ്പനാണ്(72) പരുക്കേറ്റത്.

ഇദ്ദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചേർത്തല പൊലീസാണ് വാഹനം പിടികൂടിയത്. ദേശീയപാതയിൽ ചേർത്തല അർത്തുങ്കൽ ബൈപാസിനു സമീപമായിരുന്നു അപകടം. അപകടത്തിൽപ്പെട്ട തങ്കപ്പനെ ഉടൻ തന്നെ എംഎൽഎയുടെ കാറിൽ ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിലേക്കും മാറ്റി.

തങ്കപ്പനൊപ്പം എംഎൽഎയുടെ പഴ്‌സണൽ സ്റ്റാഫും ആശുപത്രിയിലേക്കു പോയി. കൊച്ചിയിലേക്കു പോവുകയായിരുന്ന ഗണേശ് കുമാർ മറ്റൊരു കാറിലാണ് യാത്ര തുടർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP