Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വന്തം ആവശ്യത്തിനും മറ്റുള്ളവർക്ക് കൊടുക്കാനുമായി വാടകവീട്ടിൽ കഞ്ചാവ് വളർത്തൽ; വൈറ്റലയിലെ വീട്ടിൽ രണ്ട് ചെടികൾ വളർത്തിയ യുവാവ് അകത്തായി

സ്വന്തം ആവശ്യത്തിനും മറ്റുള്ളവർക്ക് കൊടുക്കാനുമായി വാടകവീട്ടിൽ കഞ്ചാവ് വളർത്തൽ; വൈറ്റലയിലെ വീട്ടിൽ രണ്ട് ചെടികൾ വളർത്തിയ യുവാവ് അകത്തായി

കൊച്ചി: വാടകക്ക് താമസിക്കുന്ന സ്ഥലത്തെ വിടുവളപ്പിൽ ചട്ടിയിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവ് പൊലീസ് പിടിയിൽ. തൃപ്പുണിത്തറ എംകെകെ നായർ നഗർ മഹാത്മാ ജഗ്ഷനു സമീപം ഒരു ഡോക്ടറുടെ രണ്ടു നില വീട് വാടകക്ക് എടുത്തു താമസിക്കുകയായിരുന്ന കോട്ടയം കോട്ടപുറത്തു അജിത് കുമാറിനെയാണ് തൃപ്പുണിത്തറ എസ്‌ഐ വി ശിവകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഇയാൾ താമസിച്ച സ്ഥലത്തു നിന്ന് കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെടുത്തു.

തൃപ്പുണിത്തറ പൊലീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സ്‌പെഷ്യൽ ഓപ്പറേഷൻ ടീം സ്റ്റേഷൻ പരിധിയിലുള്ള വാടകക്ക് താമസിക്കുന്ന ആളുകളെയും വിടുകളെയും കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിന്റെ ഫലമായിയാണ് പ്രതി പിടിയിൽ ആയതു. വൈറ്റലക്കടുത്തു ഒരു സ്വാകാര്യ വർഷോപ്പിൽ മേക്കാനിക്കായി ജോലി ചെയുകയായിരുന്ന അജിത് കുമാറും മറ്റു തൊഴിലാളികളുമായിരുന്നു ഇവിടെ താമസിച്ചുകൊണ്ടിരുന്നത്.

ഇയാൾ കഞ്ചാവ് ചെടികൾ വളർത്തുന്നു എന്ന സംശയത്തിൽ വീട്ടിൽ പരിശോധന നടത്തിയപ്പോൾ ആണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. വലിയ ചെടിച്ചട്ടിയിലായാണ് രണ്ടു കഞ്ചാവ് ചെടികൾ പൊലീസ് ഇവിടെ നിന്ന് കണ്ടെത്തിയത്. ഒരു ചെടിക്ക് 64 സെന്റീമീറ്റർ ഉയരവും ഉണ്ട്. ഇയാൾ മുൻപേ മുതൽ കഞ്ചാവ് ഉപയോഗിക്കുന്ന ആളായിരുന്നു എന്നും എസ്‌ഐ ശിവകുമാർ അറിയിച്ചു.

മൂന്നു മാസമായി കഞ്ചാവ് ചെടികൾ വളർത്തുകയായിരുന്നു എന്നും , കഞ്ചാവിന്റെ വിത്തിട്ടു മുളപ്പിച്ച ശേഷം ചെടികൾ ചട്ടിയിൽ വളർത്തുകയായിരുന്നുവെന്നും അജിത് പൊലീസിനോട്.പറഞ്ഞു. ഇയാൾക്ക് സ്വന്തം ആവശ്യത്തിനു ഒപ്പം മറ്റുള്ളവർക്ക് കൊടുക്കാനുമായിയാണ് കഞ്ചാവ് ചെടികൾ ഇയാൾ വീട്ടിൽ വളർത്തിയതെന്നു ഇയാൾ പറഞ്ഞതായി എസ്‌ഐ ശിവകുമാർ മറുനാടനോട് പറഞ്ഞു.

തൃപ്പുണിത്തറയിൽ ആദ്യമായിയാണ് കഞ്ചാവ് പിടികൂടുന്നത്. വാടകക്ക് താമസിച്ചുകൊണ്ടിരുന്ന അജിത് കഞ്ചാവ് വളർത്തുന്ന വിവരവും മറ്റും പരിസരവാസികൾ തന്നെ അറിയുന്നത് ഇയാളെ പൊലീസ് പിടികുടുമ്പോൾ ആയിരുന്നു. ഒരു കഞ്ചാവ് ചെടി പിടികൂടിയാൽ 10 കിലോഗ്രാം കഞ്ചാവ് കൈവശംവക്കുന്ന കേസാണ് എന്ന് എസ്‌ഐ ശിവകുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP