Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അരീപ്രയ്ക്ക് സമീപം പാചകവാതകവുമായി പോയ ടാങ്കർ ലോറി മറിഞ്ഞു; ഗ്യാസ് ചോരുന്നതായി സൂചന വന്നതോടെ സമീപ പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചു; വാഹനങ്ങൾ മങ്കട റോഡ് വഴി തിരിച്ചുവിട്ട് അധികൃതർ സുരക്ഷ ശക്തമാക്കി; ചോർച്ച തടയാൻ ശ്രമം തുടങ്ങി

അരീപ്രയ്ക്ക് സമീപം പാചകവാതകവുമായി പോയ ടാങ്കർ ലോറി മറിഞ്ഞു; ഗ്യാസ് ചോരുന്നതായി സൂചന വന്നതോടെ സമീപ പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചു; വാഹനങ്ങൾ മങ്കട റോഡ് വഴി തിരിച്ചുവിട്ട് അധികൃതർ സുരക്ഷ ശക്തമാക്കി; ചോർച്ച തടയാൻ ശ്രമം തുടങ്ങി

മലപ്പുറം: അരിപ്രയ്ക്കടുത്ത് പാചകവാതകവുമായി പോയ ടാങ്കർ ലോറി മറിഞ്ഞു. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. ടാങ്കറിൽനിന്ന് വാതകം ചോരുന്നതായി സംശയം ഉയർന്നു. ഇതോടെ സമീപപ്രദേശത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

ഇതുവഴിയുള്ള ഗതാഗതവും തടഞ്ഞ് വഴിതിരിച്ച് വിട്ടിട്ടുണ്ട്. ഗതാഗതം വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. പൊലീസും ഫയർഫോഴ്‌സും പ്രദേശത്ത് എത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുന്നുണ്ട്. ഗ്യാസ് ചോർച്ചയുണ്ടോ എന്ന കാര്യത്തിൽ പരിശോധന ഉടൻ തുടങ്ങും. ബന്ധപ്പെട്ട ഇന്ധന കമ്പനി അധികൃതരും സ്ഥലത്തെത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വാഹനങ്ങൾ തൊട്ടടുത്ത മങ്കട റോഡ് വഴിയാണ് തിരിച്ചുവിട്ടിരിക്കുന്നത്. ചെറിയതോതിലാണ് വാതകച്ചോർച്ചയെന്നാണ് വിവരം.

സ്ഥിരമായി അപകടം ഉണ്ടാവുന്ന ഒരു വളവിലാണ് അരീപ്രയിൽ ലോറി മറിഞ്ഞത്. കൊടുംവളവായതിനാൽ ഭാരംകൂടിയ വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടാറുണ്ട്. രാവിലെ എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. പാലക്കാട് ദേശീയ പാതയായതിനാൽ നിരവധി വാഹനങ്ങൾ പോകുന്ന സ്ഥലമാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP