Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗൗരി നേഘയുടെ മരണത്തെ തുടർന്ന് പുറത്താക്കിയ അദ്ധ്യാപികമാരെ തിരിച്ചെടുത്ത നടപടിയിൽ വിദ്യാഭ്യാസ വകുപ്പിന് കടുത്ത അതൃപ്തി; അദ്ധ്യാപികമാരെ സ്‌കൂൾ അധികൃതർ തിരിച്ചെടുത്തത് പിടിഎ യോടു പോലും ആലോചിക്കാതെ: കേക്കു മുറിച്ചും പൂച്ചെണ്ടു നൽകിയും പ്രതികളായ അദ്ധ്യാപികമാരെ തിരിച്ചെടുത്ത നടപടി സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ

ഗൗരി നേഘയുടെ മരണത്തെ തുടർന്ന് പുറത്താക്കിയ അദ്ധ്യാപികമാരെ തിരിച്ചെടുത്ത നടപടിയിൽ വിദ്യാഭ്യാസ വകുപ്പിന് കടുത്ത അതൃപ്തി; അദ്ധ്യാപികമാരെ സ്‌കൂൾ അധികൃതർ തിരിച്ചെടുത്തത് പിടിഎ യോടു പോലും ആലോചിക്കാതെ: കേക്കു മുറിച്ചും പൂച്ചെണ്ടു നൽകിയും പ്രതികളായ അദ്ധ്യാപികമാരെ തിരിച്ചെടുത്ത നടപടി സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ

കൊല്ലം: ഗൗരി നേഘയുടെ മരണത്തെ തുടർന്ന് പുറത്താക്കിയ അദ്ധ്യാപികമാരെ തിരിച്ചെടുത്ത കൊല്ലം ട്രിനിറ്റി സ്‌കുൾ അധികൃതരുടെ നടപടിയിൽ വിദ്യാഭ്യാസ വകുപ്പിന് കടുത്ത അതൃപ്തി. കേസിൽ പ്രതികളായ അദ്ധ്യാപികമാരെ പൂച്ചെണ്ട് നൽകിയും കേക്ക്മുറിച്ചുമാണ് സ്‌കൂൾ അധികൃതർ സ്വീകരിച്ചത്. ഈ സംഭവം സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു. വിഷയത്തിൽ സ്‌കൂളിന് നോട്ടീസ് അയച്ചു.

ഗൗരി നേഘയുടെ മരണത്തിൽ അദ്ധ്യാപികമാർക്കെതിരെ കേസ് നിലനിൽക്കുമ്പോൾ പിടിഎ യോടുപോലും ആലോചിക്കാതെയാണ് സ്‌കൂളിലേക്ക് ഇവരെ തിരിച്ചെടുത്തത്. സ്‌കൂൾ അധികൃതരുടെ ഈ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള ജനങ്ങൾ രേഖപ്പെടുത്തിയത്. അദ്ധ്യാപകരെ തിരിച്ചെടുത്ത സംഭവത്തിനെതിരെ ഗൗരി നേഘയുടെ അച്ഛൻ പ്രതിഷേധിച്ചിരുന്നു.

സസ്‌പെഷൻ കാലയളവിനെ അവധിയായാണ് കണക്കാക്കിയിട്ടുള്ളത്. വിദ്യാഭ്യാസ അധികൃതർക്ക് നൽകിയ വിശദീകരണവും ഇത്തരത്തിലാണ്. ഒരു കുട്ടിയുടെ മരണത്തിൽ കലാശിച്ച ക്രൂര കൃത്യത്തിൽ പങ്കാളികളായിട്ടും അദ്ധ്യാപികമാരെ വൻ ആഘോഷത്തോടെയാണ് സ്‌കൂൾ അധികൃതർ വരവേറ്റത്.

കേക്കു മുറിച്ചും പൂച്ചെണ്ടു നൽകിയും അദ്ധ്യാപികമാർക്ക് ഒരുക്കിയ സ്വീകരണം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു. എന്നിട്ടും യാതൊരു കൂസലും ഇല്ലാത്ത നടപടിയാണ് സ്‌കൂൾ അധികൃതർ സ്വീകരിച്ചു പോരുന്നത്. അദ്ധ്യാപികയുടെ മാനസിക പീഡനത്തെ തുടർന്ന് ഗൗരി സ്‌കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് ചാടിമരിച്ച കേസിലാണ് അദ്ധ്യാപികമാരായ സിന്ധു പോൾ, ക്രസന്റ് നെവീസ് എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP