Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനില്ല; ഏറ്റെടുക്കുന്നതു ശമ്പളമില്ലാത്ത പദവി; ഉപദേശം നൽകുന്നതു മുഖ്യമന്ത്രി ആവശ്യപ്പെടുമ്പോൾ മാത്രം: ഗീത ഗോപിനാഥിനു പറയാനുള്ളത്

സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനില്ല; ഏറ്റെടുക്കുന്നതു ശമ്പളമില്ലാത്ത പദവി; ഉപദേശം നൽകുന്നതു മുഖ്യമന്ത്രി ആവശ്യപ്പെടുമ്പോൾ മാത്രം: ഗീത ഗോപിനാഥിനു പറയാനുള്ളത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായതിനു പിന്നാലെ വിവാദങ്ങളിലും ഇടംപിടിച്ചിരിക്കുകയാണു ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫ. ഗീത ഗോപിനാഥ്. എന്നാൽ, സർക്കാരിന്റെ നയപരമായ ദൈനംദിന കാര്യങ്ങളിൽ ഇടപെടില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് അവർ.

നിയമനം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ഗീത ഗോപിനാഥ് രംഗത്തെത്തിയത്. കേരളത്തിലെ വിവിധ വകുപ്പുകളെ ആഗോള വിജ്ഞാന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തുകയാണ് തന്റെ പ്രധാന ദൗത്യമെന്നും ഗീത പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ഏറ്റെടുക്കുന്നതു ശമ്പളമില്ലാത്ത പദവിയാണ്. മുഖ്യമന്ത്രി ഉപദേശം ആവശ്യപ്പെടുമ്പോൾ മാത്രമേ ഇടപെടുകയുള്ളൂ. ഹാർവാഡ് സർവകലാശാലയിൽ തുടരുമെന്നും ഗീത ഗോപിനാഥ് അറിയിച്ചു.

മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകുക മാത്രമായിരിക്കും സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയിൽ തന്റെ ചുമതല. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിക്കാൻ സാധിക്കുന്നതിൽ വളരെയേറെ ചാരിതാർത്ഥ്യമുണ്ടെന്നും സംസ്ഥാനത്തിന്റെ വികസനത്തിൽ തന്റേതായ പങ്ക് നിർവഹിക്കാൻ ശ്രമിക്കും.

കേരളത്തിലേക്ക് വരികയോ സർക്കാറിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടുകയോ ചെയ്യില്ല. സാമ്പത്തിക വിഷയത്തിൽ മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയെന്നതാണ് തന്റെ ഉത്തരാവാദിത്വങ്ങളിൽ ഒന്ന്. ലോകത്തിന്റെ പലഭാഗത്തുമുള്ള വിദഗ്ദരെ സംസ്ഥാനത്തിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെടുത്തുന്നതിൽ സഹായിക്കുക എന്നതാണ് രണ്ടാമത്തെ ദൗത്യം. ഇതിൽ തന്റെ ജോലി പരിമിതപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വം കേരളത്തിൽ വികസനത്തിന്റെ പുത്തൻ അധ്യായം രചിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഗീത ഗോപിനാഥ് പ്രസ്താവനയിൽ പറയുന്നു.

നവ ഉദാരവൽക്കരണ നയങ്ങളുടെ വക്താവായ ഗീതാ ഗോപിനാഥിനെ ഉപദേഷ്ടാവാക്കിയതിന്റെ ഔചിത്യത്തെ പാർട്ടിയിലെ ഒരു വിഭാഗം ചോദ്യം ചെയ്യുന്നതായി ആക്ഷേപം ഉയർന്നിരുന്നു. സാമ്പത്തിക വിദഗ്ധനായ ധനകാര്യമന്ത്രിയുള്ള സംസ്ഥാനത്ത് പുറത്തുനിന്നൊരു ഉപദേഷ്ടാവ് എന്തിനെന്നും ചോദ്യം ഉയർന്നിരുന്നു. പാർട്ടി വിരുദ്ധ നിലപാടുള്ള ഗീതാ ഗോപിനാഥിന്റെ നിയമനത്തിൽ സിപിഐ.എം നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP