Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും ഡങ്കിപനി; ഡയാലിസിസ് ടെക്‌നീഷ്യൻ ഡെങ്കിപ്പനി മൂർഛിച്ച് മരിച്ചു; 11 ഡോക്ടർമാരും 14 ജീവനക്കാരും ചികിത്സയിൽ; ഒരു പീഡിയാട്രീഷ്യൻ തീവ്രപരിചരണ വിഭാഗത്തിൽ

തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും ഡങ്കിപനി;  ഡയാലിസിസ് ടെക്‌നീഷ്യൻ ഡെങ്കിപ്പനി മൂർഛിച്ച് മരിച്ചു; 11 ഡോക്ടർമാരും 14 ജീവനക്കാരും ചികിത്സയിൽ; ഒരു പീഡിയാട്രീഷ്യൻ തീവ്രപരിചരണ വിഭാഗത്തിൽ

തിരുവനന്തപുരം : ജനറൽ ഹോസ്പിറ്റലിലെ ജീവനക്കാർക്കാണ് ഡെങ്കിപ്പനി പടരുന്നത്. ഡോക്ടർമാർക്കുൾപ്പെടെയുള്ള ജീവനക്കാർക്കാണ് ഡെങ്കിപനി വ്യാപകമായിരിക്കുന്നത്. ആശുപത്രിയിലെ ഒരു ജീവനക്കാരൻ കഴിഞ്ഞ ദിവസം ഡങ്കിപനി മൂർച്ഛിച്ച് മരിച്ചിരുന്നു. ഡയാലിസിസ് ടെക്‌നീഷ്യൻ മലയിൻകീഴ് സ്വദേശി വിശാഖാണ് ഡെങ്കിപ്പനിയെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ചത്.

11 ഡോക്ടർമാർക്കാണ് ഡങ്കി പനി ബാധ സ്ഥിതീകരിച്ചത്. അതിൽ ഒരു പീഡിയാട്രീഷ്യൻ ഇപ്പോൾ തീവ്രപരിതരണ വിഭാഗത്തിൽ ചിക്തസയിലാണുള്ളത്. രണ്ട് മാസത്തിനിടയിലാണ് ഇത്രയും ഡോക്ടർമാർ ഡങ്കി പനി ബാധിച്ചത്. പലരും ഇപ്പോഴും ചിക്തസ തുടരുകയാണ്.

ഡോക്ടർമാരെ കൂടാതെ മറ്റ് ജീവനക്കാർക്കും ഡെങ്കിപനിക്ക് ചിക്തസയിലാണ്. നഴ്‌സിങ്ങ്,ക്ലീനിങ്ങ് വിഭാഗത്തിലെ ജീവനക്കാരാണ് ചിക്തസയിലുള്ളത്. കഴിഞ്ഞ ദിവസം അന്തരിച്ച് ഡയാലിസിസ് ടെക്‌നീഷ്യൻ വിശാഖ് കഴിഞ്ഞ രണ്ടു ദിവസമായി ചിക്തസയിലായിരുന്നു.

ആശുപത്രി പരിസരത്ത് ആവശ്യത്തിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ ആശുപത്രി അധികൃതർ തയ്യാറാവാത്തതാണ് ജീവനക്കാർ തന്നെ രോഗികളാകാൻ കാരണമെന്നന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. ദിവസേന ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന ജനറൽ ആശുപത്രി ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളുടെ ആവാസകേന്ദ്രമായി മാറിയെന്നാണ് ജീവനക്കാർ പറയുന്നത്.

ഡോക്ടർമാരും ഇക്കാര്യം സ്ഥിതീകരിക്കുന്നുണ്ട്. പരിസരം വൃത്തിയാക്കുന്നതിലെ അലംഭാവം തങ്ങളടക്കമുള്ളവരുടെ ജീവന് പോലും ഭീഷണിയാവുകയാണെന്ന് ഡോക്ടർമാർ പറയുന്നു. സ്ഥിതി ഇത്രയും രൂക്ഷമായിട്ടും ആശുപത്രി പരിസരം ശുചിയായി സൂക്ഷിക്കാനോ കൊതുകുകളെ അകറ്റാനോ ഇതുവരെ നടപടിയൊന്നും സ്വീകരിക്കന്നില്ലെന്നും ഡോക്ടർമാർ പറയുന്നു. സൂപ്രണ്ടിനും ഡി എം ഒക്കും പലതവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നാണ് ഇവരുടെ ആരോപണം.

സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാൻ തയ്യാറായില്ലെങ്കിൽ സമരമടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തുവരാനാണ് ഡോക്ടർമാർ ആലോചിക്കുന്നത്. ഈ വിഷയത്തിൽ ആരാഗ്യമന്ത്രിയുടെ ഇടപെടലുണ്ടാകുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ.

ദിവസവും ആയിരകണക്കിന് രോഗികളാണ് ഇവിടെ ചിക്തസ തേടിയെത്തുന്നത്. വൃത്തിഹീനമായ ഈ സാഹചര്യം എത്രത്തോളം രോഗികളെ സൃഷ്ടിച്ചുവെന്നതിന് കണക്കില്ല. ഫലത്തിൽ രോഗത്തിന് ചികിൽസ തേടിയെത്തുന്നിടത്തി നിന്നുതന്നെ മറ്റൊരു രോഗം ലഭിക്കുന്ന അവസ്ഥയാണ്. ഇപ്പോൾ തന്നെ തിരുവനന്തപുരത്ത് വ്യാപകമായി ഡങ്കി പനി പടരുന്നുണ്ട്. മഴക്കാലം കൂടിയെത്തുന്നതോടെ ഇത് ഇനിയും വർദ്ധിക്കും.

മഴക്കാലപൂർവ്വ ശുചീകരണ നടപടികൾ അടിയന്തരമായി ആരംഭിച്ചാൽ മാത്രമേ ഈ ദുരിതത്തിൽ നിന്നും ആശുപത്രിയിലെ ജീവനക്കാരേയും ചിക്തസയ്‌ക്കെത്തുന്ന രോഗികളേയും രക്ഷിക്കാനുവുകയുള്ളൂ. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ അടിയന്തര നടപടിയാണ് ആവശ്യം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP