Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷുഹൈബിന്റെ മതാപിതാക്കളെ നേരിട്ട് കാണാൻ ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ നാളെ എത്തും; സിബിഐ അന്വേഷണത്തിന് ജോർജ് കുര്യൻ കേന്ദ്രത്തിന് ശുപാർശ ചെയ്യും; ഗർഭസ്ഥ ശിശുവിന്റെ മരണവും നേരിട്ട് അന്വേഷിക്കും

ഷുഹൈബിന്റെ മതാപിതാക്കളെ നേരിട്ട് കാണാൻ ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ നാളെ എത്തും; സിബിഐ അന്വേഷണത്തിന് ജോർജ് കുര്യൻ കേന്ദ്രത്തിന് ശുപാർശ ചെയ്യും; ഗർഭസ്ഥ ശിശുവിന്റെ മരണവും നേരിട്ട് അന്വേഷിക്കും

കണ്ണൂർ: മട്ടന്നൂരിലെ ഷുഹൈബ് കൊലയിൽ ഇടപെടലിന് കേന്ദ്ര സർക്കാർ. സിബിഐ അന്വേഷണമെന്ന ആവശ്യവുമായി ഷുഹൈബിന്റെ മതാപിതാക്കൾ രംഗത്ത് വരുമ്പോഴാണ് സംഭവത്തിൽ വിശദമായ അന്വേഷണത്തിനും മൊഴിയെടുക്കലിനും ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ എത്തും. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ ദേശീയ തലത്തിൽ ബിജെപി ചർച്ചയാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജോർജ് കുര്യൻ മട്ടന്നൂരിൽ എത്തുന്നത്.

മട്ടന്നൂർ ഷുഹൈബ് വധക്കേസിലും കോടഞ്ചേരിയിൽ ഗർഭിണിയായ ജ്യോസ്ന സിബി ആക്രമിക്കപ്പെട്ട കേസിലും ദേശീയ ന്യൂനപക്ഷ കമ്മിഷൻ സംസ്ഥാന സർക്കാരിൽ നിന്നും പൊലീസിൽ നിന്നും വിശദീകരണം തേടിയിരുന്നു കേസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി, കണ്ണൂർ, കോഴിക്കോട് ജില്ലാ കലക്ടർമാർ, എസ്‌പിമാർ എന്നിവർക്കാണു കമ്മിഷന്റെ നിർദ്ദേശം നൽകിയത്. ഇതിന്റെ തുടർച്ചയായാണ് ജോർജ് കുര്യൻ കാര്യങ്ങൾ നേരിട്ടറിയാൻ എത്തുന്നത്. ആവശ്യമെങ്കിൽ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെ ഇടപെടുത്തും. മട്ടന്നൂരിലെ കൊലയിൽ സിബിഐ അന്വേഷണത്തിന് കേന്ദ്ര സർക്കാരിനോട് ജോർജ് കുര്യൻ ശുപാർശ ചെയ്യാനും സാധ്യയുണ്ട്.

കോടഞ്ചേരിയിൽ നാലരമാസം ഗർഭിണിയായിരുന്ന ജ്യോസ്നയ്ക്ക് ആക്രമണത്തിൽ പരുക്കേറ്റതിനെ തുടർന്നു ഗർഭസ്ഥശിശു മരിച്ചു. പൈശാചികമായ നടപടിയായാണു കമ്മിഷൻ ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽനിന്നു ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ പദവിയിൽ ആദ്യമായെത്തിയ വ്യക്തിയാണ് ജോർജ് കുര്യനാണ്. ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി പ്രവർത്തിക്കുകയായിരുന്നു ജോർജ് കുര്യൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP