Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാടക ചോദിച്ചതിന് ഗിന്നസ് പക്രുവിനെ തല്ലിയ കേസിലെ പ്രതി കീഴടങ്ങി; കീഴടങ്ങൽ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന്

വാടക ചോദിച്ചതിന് ഗിന്നസ് പക്രുവിനെ തല്ലിയ കേസിലെ പ്രതി കീഴടങ്ങി; കീഴടങ്ങൽ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന്

കോട്ടയം: സിനിമാതാരം ഗിന്നസ് പക്രുവെന്ന അജയകുമാറിനേയും മാതാപിതാക്കളെയേും തല്ലിയ കേസിലെ പ്രതി പൊലീസിൽ കീഴടങ്ങി. ആർപ്പൂക്കര പനമ്പാലം തോപ്പുറത്ത് ആൽഫാണ് (32) കീഴടങ്ങിയത്.

കോട്ടയം സെഷൻസ് കോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു കീഴടങ്ങൽ. നേരത്തെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഈ മാസം ആറിനാണ് പക്രുവിനേയും മാതാപിതാക്കളായ കോട്ടയം ചവിട്ടുവരി അക്ഷയയിൽ രാധാകൃഷ്ണൻ (63), അംബുജാഷി (60)എന്നിവരെ കൈയേറ്റം ചെയ്തത്. വാടക വീട് ഒഴിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കയ്യാങ്കളിയിലേക്ക് നീണ്ടത്.

പക്രുവിന്റെ പേരിലുള്ള കോട്ടയത്തെ വീട് വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. ഈ വീട് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കാണ് പ്രശ്‌നത്തിലേക്ക് നയിച്ചത്. ഇവിടെ താമസിച്ചിരുന്ന ആൽഫിനോട് ഒഴിയുവാൻ പക്രു ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ഇവിടെ താമസിക്കുന്നവർ അനുസരിച്ചില്ല. തുടർന്ന് ഇത് പൊലീസ് തീരുമാനിക്കട്ടെ എന്ന് പറഞ്ഞ് വിടുകയായിരുന്നു. എന്നാൽ അതിനിടെ വീട്ടിൽ താമസിച്ചവർ അനധികൃതമായി ചില മരാമത്ത് പണികൾ നടത്താൻ തുനിഞ്ഞു. നാല് മാസമായി വാടക കുടിശ്ശിക നൽക്കാനുമുണ്ടായിരുന്നു.

ഇതും ചോദ്യം ചെയ്തപ്പോഴാണ് തനിക്കും കുടുംബത്തിനും നേർക്കെ അക്രമണമുണ്ടായതെന്ന് പക്രു പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തന്നെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് അച്ഛനെ ആൽഫ് ആക്രമിച്ചതെന്നും പക്രു പറയുന്നു. അച്ഛനെ ഫ്യൂസിന്റെ പട്ടകൊണ്ട് അടിച്ചെന്നും അമ്മയെ നിലത്തിട്ട് ചവിട്ടുകയും ചെയ്‌തെന്ന് കോട്ടയം പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പക്രു പറയുന്നു.

8000 രൂപ മാസ വാടകയ്ക്കാണ് വീട് എടുത്തിരുന്നതെങ്കിലും ആറുമാസത്തോളം ഇയാൾ പണം നൽകിയിരുന്നില്ല. കൂടാതെ ആയിരക്കണക്കിന് രൂപയുടെ വൈദ്യുതി ബില്ലും കുടിശികയായി. തുടർന്ന് ആൽഫിനോട് വീടൊഴിയണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ പ്രകോപനമാണ് കൈയേറ്റത്തിൽ കലാശിച്ചത്.

കെ.എസ്.ഇ.ബി ട്രാൻസ്‌ഫോർമറുകളിൽ ഉപയോഗിക്കുന്ന കനമുള്ള ഫ്യൂസ് കാരിയർ ഉപയോഗിച്ച് രാധാകൃഷ്ണന്റെ മുഖത്തും നെഞ്ചിലും ഇടിക്കുകയായിരുന്നു. രാധാകൃഷ്ണനെ മർദ്ദിക്കുന്നതുകണ്ട് തടസം പിടിക്കാനെത്തിയ അംബുജാക്ഷിയെ ആൽഫ് തൊഴിച്ചുവീഴ്‌ത്തി. ഇതിന് ഒരാഴ്ചമുമ്പ് ഗർഭാശയ സംബന്ധമായ അസുഖത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ അംബുജാക്ഷിയുടെ വയറ്റിലാണ് പ്രതി ചവിട്ടിയത്. പക്രുവിന് നേരെയും കൈയേറ്റശ്രമമുണ്ടായി. ഇതുതടയാൻ ശ്രമിച്ച ഭാര്യ ഗായത്രിക്കും നിസാര പരിക്കേറ്റിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP