Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരീക്ഷയിൽ തോറ്റ വിഷമത്തിൽ വിദ്യാർത്ഥിനി ആത്മഹത്യചെയ്തു

തിരുവനന്തപുരം: പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്തു വിദ്യാർത്ഥിനി ആത്മഹത്യചെയ്തു. അരുവിക്കര വില്ലേജിൽ ഇറയൻകോട് പോസ്റ്റോഫീസിന് സമീപം കല്ലറത്തല പുത്തൻ വീട്ടിൽ ആതിര(18)യാണ് ഇന്ന് പുലർച്ചെ വിഷം കഴിച്ചുമരിച്ചത്. വിമൻസ് കോളേജിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു. ഒന്നാം വർഷപരീക്ഷയിൽ ഒരു വിഷയത്തിനു തോറ്റതാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ആസിഡ് കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. അച്ഛൻ: ശിവൻകുട്ടി, അമ്മ:ഗീതാകുമാരി, സഹോദരൻ:നന്ദു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP