Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കൊച്ചിയിലെത്തിയപ്പോൾ കാമുകന്മാർ കയ്യൊഴിഞ്ഞു; മരിക്കാനായി പാളത്തിലൂടെ നടന്ന മൂന്ന് പെൺകുട്ടികളെ പൊലീസ് രക്ഷിച്ചു

കൊച്ചിയിലെത്തിയപ്പോൾ കാമുകന്മാർ കയ്യൊഴിഞ്ഞു; മരിക്കാനായി പാളത്തിലൂടെ നടന്ന മൂന്ന് പെൺകുട്ടികളെ പൊലീസ് രക്ഷിച്ചു

കൊച്ചി: സ്‌നേഹത്തിന് കണ്ണും മൂക്കുമില്ലെന്നാണ് പൊതുവിൽ പറയാറ്. അങ്ങനെ പ്രേമത്തിന്റെ അന്ധതയിൽപ്പെട്ട് ജീവിക്കാൻ ഇറങ്ങിയ മൂന്ന് കോളേജ് കുമാരിമാർ മരണത്തെ പുൽകാൻ തുനിഞ്ഞപ്പോൾ പൊലീസ് രക്ഷകരായി. പ്രണയനൈരാശ്യത്തെ തുടർന്ന് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച കണ്ണൂർ സ്വദേശിനികളായ മൂന്ന് വിദ്യാർത്ഥിനികളെയാണ് പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തിയത്.

ബുധനാഴ്ച രാത്രി ഏഴരയോടെ ഇടപ്പള്ളി റെയിൽവേ സ്‌റ്റേഷനു സമീപത്തുനിന്നാണു പെൺകുട്ടികളെ പിടികൂടിയത്. കതിരൂർ സ്വദേശിനികളായ ഇവരെ സംശയകരമായ സാഹചര്യത്തിൽ ഇടപ്പള്ളിയിലെ റെയിൽവേപാളത്തിൽ നിന്ന് എളമക്കര പൊലീസാണു കസ്റ്റഡിയിലെടുത്തത്. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നതിനു മുമ്പു ട്രെയിൻ വരാതിരുന്നതുകൊണ്ടു മാത്രമാണ് മൂവരും രക്ഷപ്പെട്ടത്. മരിക്കാനാണു റെയിൽപാളത്തിലൂടെ നടന്നതെന്ന് ഇവർ മൊഴിനൽകി. ഇതിൽ ഒരു വിദ്യാർത്ഥിനി ശാരീരികപീഡനത്തിന് ഇരയായെന്നും പൊലീസിനെ അറിയിച്ചു.

കണ്ണൂർ സ്വദേശികളായ രണ്ടു യുവാക്കളുമായി രണ്ടു വിദ്യാർത്ഥിനികൾക്കു ബന്ധമുണ്ടായിരുന്നുവെന്നാണു പൊലീസിനോടു വെളിപ്പെടുത്തിയത്. യുവാക്കളിലൊരാൾ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ുയകയാണ്. ഈ യുവാവിനെ അന്വേഷിച്ചാണ് ഇവർ ഇവിടെയെത്തിയത്. എന്നാൽ, ഇയാളുടെ ഭാഗത്തുനിന്നുള്ള പ്രതികരണം അനുകൂലമല്ലാതെവന്നതോടെ വിദ്യാർത്ഥിനികൾ ട്രെയിനു മുന്നിൽ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.

വിവരമറിഞ്ഞു രാത്രി വൈകി ഇവരുടെ രക്ഷിതാക്കൾ കൊച്ചിയിലെത്തി. ഇവരുടെ ഭാവിയെക്കരുതി പൊലീസ് സംഭവത്തിൽ കേസെടുക്കാതെ വിദ്യാർത്ഥിനികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. നാട്ടുകാർ തക്കസമയത്തു കണ്ട് വിവരം പൊലീസിനെ അറിയിച്ചതുകൊണ്ടുമാത്രമാണു കുട്ടികളെ രക്ഷിക്കാനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP