Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലപ്പുഴയിലെ തിളക്കമുള്ള തിരമാലകൾക്കു പിന്നിൽ പ്ലവക സമൂഹം; സ്വയം പ്രകാശിക്കുന്ന സൂക്ഷ്മ ജന്തുക്കൾ തീരത്തെത്തിയത് സന്തുലിതാവസ്ഥയുടെ മാറ്റത്തിന്റെ സൂചനയെന്നും ശാസ്ത്ര സമൂഹം

ആലപ്പുഴയിലെ തിളക്കമുള്ള തിരമാലകൾക്കു പിന്നിൽ പ്ലവക സമൂഹം; സ്വയം പ്രകാശിക്കുന്ന സൂക്ഷ്മ ജന്തുക്കൾ തീരത്തെത്തിയത് സന്തുലിതാവസ്ഥയുടെ മാറ്റത്തിന്റെ സൂചനയെന്നും ശാസ്ത്ര സമൂഹം

ആലപ്പുഴ: ആലപ്പുഴ തീരത്ത് കഴിഞ്ഞ ദിവസം കണ്ട തിളക്കമുള്ള തിരമാലകൾക്കു പിന്നിൽ പ്ലവക സമൂഹമാണെന്ന് ശാസ്ത്രജ്ഞർ. ആഴക്കടലിലെ സസ്യ-ജന്തു പ്‌ളവക സമൂഹം തീരദേശത്ത് ഒഴുകിയെത്തിയതു മൂലമാണ് ഈ പ്രതിഭാസമുണ്ടായത്.

ആഴക്കടലിന്റെ അടിത്തട്ടിൽ ജീവിക്കുന്ന സൂക്ഷ്മ സസ്യങ്ങളും ജന്തുക്കളും സ്വയം പ്രകാശിക്കുന്നവയാണ്. ഇവ ഒരുമിച്ചെത്തുന്നതോടെയാണ് കടലിൽ തിളക്കമുണ്ടാകുന്നത്. അതേസമയം തിളങ്ങുന്ന തിരമാലകളുടെ വ്യാപക സാന്നിധ്യം സമുദ്രത്തിലെ സന്തുലിതാവസ്ഥയുടെ മാറ്റത്തിന്റെ സൂചനകളാണെന്നും നിഗമനമുണ്ട്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിക്‌സ് ശാസ്ത്ര സംഘത്തിന്റെ നേതൃത്വത്തിൽ കടൽ തീരത്ത് നിരീക്ഷണം ആരംഭിച്ചിട്ടുമുണ്ട്. മത്സ്യസമ്പത്തിന്റെ കുറവും കടലിലെ ആവാസവ്യവസ്ഥയുടെ തകർച്ചയും അടക്കമുള്ള പാരിസ്ഥിതിക മാറ്റങ്ങൾ വരുമെന്ന ആശങ്കയിലാണ് ശാസ്ത്ര സമൂഹം.

ആഴക്കടലിൽ നിന്നു വ്യാപകമായ തോതിൽ തീരദേശത്ത് സസ്യ-ജന്തു പ്ലവക സമൂഹം എങ്ങനെ എത്തിയെന്ന കാര്യത്തിൽ ഇപ്പോഴും നിരീക്ഷണങ്ങൾ നടക്കുകയാണ്. ഇന്നലെ രാത്രിയാണ് ആലപ്പുഴ ബീച്ചിൽ തിളങ്ങുന്ന തിരമാലകൾ ദൃശ്യമായത്. ആഴക്കടലിൽ നിന്നു തിളക്കമുള്ള തിരമാലകൾ രൂപപ്പെടുകയും ബീച്ചിൽ അടിച്ചു കയറുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP