Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേളോത്ത് കണ്ടി സുരേഷിന്റെ ആട് പ്രസവിച്ചത് മനുഷ്യകുഞ്ഞിനെ! പാൽ കറന്നെടുത്തു കുപ്പിയിലാക്കി കൊടുത്ത് വീട്ടുകാർ; വിചിത്ര മുഖമുള്ള ആടിനെ കാണാൻ ബാലുശേരിയിലേക്ക് ആളുകൾ ഒഴുകുന്നു; ജനിതക തകരാറാണ് മനുഷ്യ സാദൃശ്യത്തിന് കാരണമെന്ന് ഡോക്ടർമാർ

കേളോത്ത് കണ്ടി സുരേഷിന്റെ ആട് പ്രസവിച്ചത് മനുഷ്യകുഞ്ഞിനെ! പാൽ കറന്നെടുത്തു കുപ്പിയിലാക്കി കൊടുത്ത് വീട്ടുകാർ; വിചിത്ര മുഖമുള്ള ആടിനെ കാണാൻ ബാലുശേരിയിലേക്ക് ആളുകൾ ഒഴുകുന്നു; ജനിതക തകരാറാണ് മനുഷ്യ സാദൃശ്യത്തിന് കാരണമെന്ന് ഡോക്ടർമാർ

ബാലുശേരി: ബാലുശേരി പൂത്തൂർവട്ടത്ത് ആട് പ്രസവിച്ചതു മനുഷ്യന്റെ തലയുമായി സാദൃശ്യമുള്ള കുഞ്ഞിനെ. കേളോത്ത് കണ്ടി സുരേഷിന്റെ ആടാണ് വിചിത്ര കുഞ്ഞിനെ പ്രസവിച്ചത്. വിചിത്ര മുഖമുള്ള ആട്ടിൻകുട്ടിയെക്കാണാൻ ആൾത്തിരക്കാണ്.

ഗ്രാമപഞ്ചായത്തിൽ ലഭിച്ച ആടാണു ശനിയാഴ്ച രാത്രി പ്രസവിച്ചത്. ആകെ രണ്ടു കുഞ്ഞുങ്ങളാണുള്ളത്. രണ്ടാമത്തെ കുഞ്ഞിനു വൈകല്യമൊന്നുമില്ല. കുഞ്ഞിനു സാധാരണ ആട്ടിൻകുട്ടികളെപോലെ മുലപ്പാൽകുടിക്കാനോ എഴുന്നേൽക്കാനോ സാധിക്കുന്നില്ല.

എന്നാൽ പാൽ കറന്നെടുത്തു കുപ്പിയിലാക്കി കൊടുക്കുന്നുണ്ട്. ജനിതക തകരാറുകൊണ്ടാണ് ഇത്തരം ആട്ടിൻകുട്ടി ജനിച്ചതെന്നു വെറ്ററിനറി ഡോക്ടർ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP