Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെള്ളാപ്പള്ളിക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ഗോകുലം ഗോപാലൻ

തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അനധികൃത സ്വത്തു സമ്പാദനത്തെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ശ്രീനാരായണ ധർമ്മവേദി ചെയർമാൻ ഗോകുലം ഗോപാലൻ. വെള്ളാപ്പള്ളിക്ക് എതിരായ സുപ്രധാന രേഖകൾ വി.എസിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിക്ക് എതിരായ അഞ്ച് ക്രിമിനൽ കേസുൾപ്പടെയുള്ളവയുടെ വിവരങ്ങളാണ് വി.എസിന് കൈമാറിയത്. പിന്നോക്ക വികസന കോർപ്പറേഷന് രണ്ടു ശതമാനം പലിശയിൽ ലഭിക്കുന്ന തുകയാണ് നോഡൽ ഏജൻസിയെന്ന നിലയിൽ വാങ്ങി വെള്ളാപ്പള്ളി 12 മുതൽ 18ശതമാനം വരെ പലിശയ്ക്ക് സമുദായംഗങ്ങൾക്ക് കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP