Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുത്തൂറ്റ്, മണപ്പുറം ബാങ്കുകളിൽ വൻ കവർച്ച; മണപ്പുറത്തിന്റെ മഹാരാഷ്ട്ര ശാഖയിൽനിന്ന് 30 കിലോയും മുത്തൂറ്റിന്റെ ഗുജറാത്ത് ബ്രാഞ്ചിൽനിന്ന് 4.8 കിലോയും സ്വർണം മോഷ്ടിച്ചു; ആയുധം ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയും ഭിത്തി തുരന്നും കവർച്ച

മുത്തൂറ്റ്, മണപ്പുറം ബാങ്കുകളിൽ വൻ കവർച്ച; മണപ്പുറത്തിന്റെ മഹാരാഷ്ട്ര ശാഖയിൽനിന്ന് 30 കിലോയും മുത്തൂറ്റിന്റെ ഗുജറാത്ത് ബ്രാഞ്ചിൽനിന്ന് 4.8 കിലോയും സ്വർണം മോഷ്ടിച്ചു; ആയുധം ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയും ഭിത്തി തുരന്നും കവർച്ച

അഹമ്മദാബാദ്: മുത്തൂറ്റ് ഫിനാൻസിന്റെയും മണപ്പുറം ഫിനാൻസിന്റെയും അന്യസംസ്ഥാന ശാഖകളിൽ വൻ കവർച്ച. മുത്തൂറ്റ് ഫിനാൻസിന്റെ ഗുജറാത്തിലെ ദൊറാജി ശാഖയിൽ നിന്നു 90 ലക്ഷം രൂപ വിലമതിക്കുന്ന 4.8 കിലോഗ്രാം സ്വർണവും മണപ്പുറം ഫിനാൻസിന്റെ മഹാരാഷ്ട്ര താനെ ബ്രാഞ്ചിൽനിന്ന് 30 കിലോ സ്വർണവുമാണു കവർന്നത്.

മുത്തൂറ്റ് ഫിനാൻസിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണു പണം കവർന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ ജീവനക്കാരെത്തി തുറന്നശേഷമാണ് മൂന്നംഗസംഘം ഇവിടേക്ക് അതിക്രമിച്ചു കയറിയത്. തുടർന്ന് ജീവനക്കാരെ ആയുധങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. ചെറുത്തുനിൽക്കാൻ ജീവനക്കാർ ആദ്യം ശ്രമിച്ചെങ്കിലും അക്രമിക്കുമെന്നുറപ്പായതോടെ മോഷണ സംഘത്തിന് കീഴ്‌പ്പെട്ടു. പിന്നീട് ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന സ്വർണം അക്രമികൾ കൈക്കലാക്കി. കയ്യിൽ കരുതിയ ബാഗിൽ പണം നിറച്ചശേഷം തിരികെ പോകുന്നതും സ്ഥാപത്തിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ ചുവടുപിടിച്ച് അന്വേഷണം നടത്തുകയാണ്.

മഹാരാഷ്ട്ര താനെ ഉല്ലാസ്‌നഗറിലെ മണപ്പുറം ഫിനാൻസ് ശാഖയിൽ ഓഫീസിന്റെ ചുമരുതുരന്നാണു മോഷണം നടന്നത്. രാവിലെ ജീവനക്കാരെത്തി ഓഫീസ് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ജീവനക്കാർ അറിയിച്ചതിന തുടർന്ന് പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP