Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നജ്മുദ്ദീൻ ഡോർ ഫ്രൈം മെറ്റൽ ഡിറ്റക്ടറിലൂടെ കടന്നൂ പോകുമ്പോൾ ഒരു സംശയം; എല്ലായിടത്തും ഓക്കെ എന്നിട്ടും...?; ഒടുവിൽ അടിവസ്ത്രം അഴിപ്പിച്ചപ്പോൾ കസ്റ്റംസ് ഞെട്ടി; 55 ലക്ഷം രൂപയുടെ സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം

നജ്മുദ്ദീൻ ഡോർ ഫ്രൈം മെറ്റൽ ഡിറ്റക്ടറിലൂടെ കടന്നൂ പോകുമ്പോൾ ഒരു സംശയം; എല്ലായിടത്തും ഓക്കെ എന്നിട്ടും...?; ഒടുവിൽ അടിവസ്ത്രം അഴിപ്പിച്ചപ്പോൾ കസ്റ്റംസ് ഞെട്ടി; 55 ലക്ഷം രൂപയുടെ സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 55 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ദുബായിൽ നിന്ന കൊണ്ട് വന്ന 2 കിലോയോളം വരുന്ന സ്വർണമാണ് തൃശ്ശൂർ വരവൂർ പിലാക്കാട്ട് കൊട്ടപ്പുറത്ത് നജ്മുദ്ദീൻ കടത്താൻ ശ്രമിച്ചത്.

സാധാരണ പരിശോദനകൾ എല്ലാം നടത്തിയപ്പോൾ നജ്മുദ്ധീനിൽ നിന്ന് ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല, തുടർന്ന് മുന്നോട്ട് പോയ നജ്മുദ്ദീൻ ഡോർ ഫ്രൈം മെറ്റൽ ഡിറ്റക്ടറിലൂടെ കടന്നൂ പോകവെയാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് സംശയം തോനിയത്.

തുടർന്ന് കസ്റ്റംസ് പരിശോദന റുമിലെത്ത് വസ്ത്രങ്ങൾ അഴിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല, തുടർന്ന് അടിവസ്ത്രം പരിശോദിച്ചപ്പോഴാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഞെട്ടിയത്.

രണ്ട് സർ്ണ്ണ കട്ടികകളും ഒരു ചെറിയ സ്വർണ്ണ പൊട്ടുമാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ഇയാൾ കടത്താൻ ശ്രമിച്ചത്.സ്വർണ്ണത്തിന് സപ്പോർട്ട് നൽകാനായി ബ്രൗൺ നിറത്തിലുള്ള ബെൽട്ടും ധരിച്ചിരുന്നു.1.818 ഗ്രാം സ്വർണ്ണമാണ് കണ്ടെടുത്തത്.പിടികൂടിയ സ്വർണ്ണത്തിന് ഇന്ത്യൻ വിപണിയിൽ 5535810 രൂപ വിലവരും. വെള്ളിയാഴ്ച രാവിലെ എയർ ഇന്ത്യ എക്സ്പ്രസ്സ് ദുബൈ വിമാനത്തിലാണ് ഇയാൾ കരിപ്പൂരെത്തിയത്

കരിപ്പൂർ അസി.കമ്മീഷണർ എം.സി.രാജേന്ദ്രബാബുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ പി.ജി.വിനയകുമാർ,ഡാൾട്ടൺ ഫോർട്ട്,ധർമരാജൻ,ഇൻസ്പെക്ടർമാരായ ആർ.പി.വിനോദ്,മൃദുൽ കുമാർ,രാജ്കുമാർ,കപിൽ ദേവ് സൂര്യ,ഹവിൽദാർമാരായ കെ.ടി.എം രാജൻ,കെ.സി.മാത്യു എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP