Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമാനത്താവളങ്ങളിലെ നീരീക്ഷണം കർശനമായപ്പോൾ പുതുവഴി തേടി സ്വർണ്ണ മാഫിയ; കേരളത്തിലേക്കുള്ള കള്ളക്കടത്ത് തീവണ്ടിയിലൂടെ; പാലക്കാട്ട് പിടിച്ചെടുത്തത് വിദേശത്ത് നിന്ന് എത്തിച്ച സ്വർണം തന്നെ; റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന ശക്തമാക്കാൻ തീരുമാനം

വിമാനത്താവളങ്ങളിലെ നീരീക്ഷണം കർശനമായപ്പോൾ പുതുവഴി തേടി സ്വർണ്ണ മാഫിയ; കേരളത്തിലേക്കുള്ള കള്ളക്കടത്ത് തീവണ്ടിയിലൂടെ; പാലക്കാട്ട് പിടിച്ചെടുത്തത് വിദേശത്ത് നിന്ന് എത്തിച്ച സ്വർണം തന്നെ; റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന ശക്തമാക്കാൻ തീരുമാനം

പാലക്കാട് : കോഴിക്കോട്, നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തുകൾക്കെല്ലാം പിടിവീഴാൻ തുടങ്ങി. വൻ റാക്കറ്റുകളാണ് കസ്റ്റംസിന്റെ പിടിയിലായത്. വിദേശികൾ അടങ്ങിയ വലിയ മാഫിയയുടെ ചുരുളുകൾ കസ്റ്റംസ് അഴിച്ചു. ഇതോടെ വിമാനത്താവളങ്ങളിലൂടെ സ്വർണം കൊണ്ടു വരാൻ കാരിയർമാരെ കിട്ടാതെയായി. അങ്ങനെ വന്നപ്പോൾ കേരളത്തിലേക്ക് സ്വർണ്ണമെത്തിക്കാൻ പുതിയ വഴികൾ തേടുകയാണ് മാഫിയ. വിദേശത്ത് നിന്ന് മറ്റേതെങ്കിലും വിമാനത്താവളത്തിൽ സ്വർണം എത്തിച്ച് തീവണ്ടിയിൽ കേരളത്തിലെത്തിക്കുന്ന രീതിയാണ് സജീവമാകുന്നത്.

പാലക്കാട് റെയിൽവേസ്റ്റേഷനിൽ കഴിഞ്ഞ ദിവസം പിടികൂടിയ സ്വർണം വിദേശത്തുനിന്ന് കൊണ്ടുവന്നതാണെന്ന് പ്രാഥമിക നിഗമനം. നേപ്പാൾവഴി കൊൽക്കത്തിയിലെത്തിച്ച സ്വർണം തീവണ്ടിയിൽ കോഴിക്കോട്ടെത്തിക്കയായിരുന്നു ലക്ഷ്യമെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ വിവരം. ഞായറാഴ്ച രാവിലെയാണ് പാലക്കാട് റെയിൽവേ ജങ്ഷനിൽ റെയിൽവേ സുരക്ഷാസേന 47 ലക്ഷത്തിന്റെ സ്വർണം പിടിച്ചത്. ഗൾഫ് രാജ്യങ്ങളിൽ നിന്നാകാം സ്വർണം നേപ്പാൾ വഴി പലാക്കാട് എത്തിച്ചതെന്നാണ് സൂചന. സ്വർണ്ണക്കടത്ത് മാഫിയ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കടത്ത് നീക്കമാണ് പൊളിഞ്ഞതെന്നും സൂചനയുണ്ട്. അതുകൊണ്ട് മാത്രമാണ് സ്വർണ്ണത്തിന്റെ അളവ് കുറഞ്ഞതെന്നാണ് വിലയിരുത്തൽ.

സ്വർണം കൊണ്ടുവന്ന കോഴിക്കോട് എലത്തൂർ സ്വദേശി മുഹമ്മദ് യാസർ, ഇത് തട്ടിയെടുത്ത കാസർകോട് സ്വദേശികളായ കെ. അറഫാത്ത്, അബ്ദുൾറാഷീദ്, മുഹമ്മദ് ഇക്‌ബാൽ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് സ്വർണത്തിന്റെ ഉറവിടം വ്യക്തമായി അറിയാമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. മുഹമ്മദ് കൊൽക്കൽത്തയിൽെവച്ച് പരിചയപ്പെട്ടയാൾ കോഴിക്കോട്ടേക്ക് ചില സാധനങ്ങൾ തന്നയയ്ക്കുകയായിരുന്നെന്നാണ് യാസർ നൽകിയ മൊഴി. അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് കരുതുന്നത്. വലിയ ലോബിയുടെ കണ്ണികളാണ് അറസ്റ്റിലായിരിക്കുന്നത്. പടിയിലായവർ വെറും കാരിയർമാരാണെന്നാണ് സൂചന. ഏതായാലും സംസ്ഥാനത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും നിരീക്ഷണം കർശനമാക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

മുഹമ്മദ് യാസറിന്റെ സ്വർണക്കടത്തിനെക്കുറിച്ച് വ്യക്തമായ വിവരമുണ്ടായിരുന്ന മൂവർസംഘം കൊൽക്കത്തയിൽനിന്ന് ഇയാളെ പിന്തുടരുകയായിരുന്നു. ചെന്നൈയിൽനിന്ന് ലോക്കൽ കംപാർട്ട്‌മെന്റിൽ യാത്രതുടങ്ങിയ ഇവർ, ട്രെയിൻ കാട്പാടിയിലെത്തിയപ്പോൾ എ.സി. കോച്ച് യാത്രയ്ക്ക് ടിക്കറ്റ് നേടി. രണ്ടുപേർക്ക് മുഹമ്മദ് യാസറിന്റെ അടുത്ത് ബർത്ത് ലഭിച്ചപ്പോൾ ഒരാൾ തൊട്ടടുത്ത ബോഗിയിലാണ് യാത്ര ചെയ്തത്. ബാഗ് തട്ടിയെടുത്ത മൂവർസംഘവുമായി മുഹമ്മദ് യാസറിന് മുൻപരിചയം ഇല്ലെന്നാണ് ചോദ്യംചെയ്യലിൽ വ്യക്തമായിട്ടുള്ളത്. എന്നാൽ ഇവർ നാലുപേരും ചേർന്ന് നടത്തിയ കടത്താണിതെന്നാണ് പൊലീസ് വിലയിരുത്തൽ. യാസറിന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ

അന്വേഷണത്തിന്റെ ഭാഗമായി പാലക്കാട്‌ െറയിൽവേ പൊലീസ് പ്രതികളുടെ വീടുകളിലും മുഹമ്മദ് യാസറിന്റെ കോഴിക്കോട്ടെ സ്ഥാപനത്തിലും പരിശോധന നടത്തും. കൊൽക്കത്തയിലും തെളിവെടുപ്പുണ്ടാകും. സ്വർണംപിടിച്ച കേസിൽ കസ്റ്റംസ്, സെൻട്രൽ എക്‌സൈസ്, എൻഫോഴ്‌സ്‌മെന്റ് അധികൃതർ എന്നിവർ വിവരം ശേഖരിച്ചു. മാഫിയ ബന്ധത്തിന്റെ ചുരുളഴിക്കാനാണ് കേന്ദ്ര ഏജൻസികളുടെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP