Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഗ്ഗിനകത്ത് ഒളിപ്പിച്ചും പേസ്റ്റാക്കിയും സ്വർണക്കടത്ത്; നെടുമ്പാശേരി വിമാനത്താവളത്തിൽ 62 ലക്ഷം വിലമതിക്കുന്ന സ്വർണം പിടികൂടി

വിഗ്ഗിനകത്ത് ഒളിപ്പിച്ചും പേസ്റ്റാക്കിയും സ്വർണക്കടത്ത്; നെടുമ്പാശേരി വിമാനത്താവളത്തിൽ 62 ലക്ഷം വിലമതിക്കുന്ന സ്വർണം പിടികൂടി

മറുനാടൻ മലയാളി ബ്യൂറോ

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൽ ശ്രമിച്ച 2,032 ഗ്രാം സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. പിടിച്ചെടുത്ത സ്വർണത്തിന് 61.48 ലക്ഷം രൂപ വില വരും. മൂന്നു വിദേശികൾ ഉൾപ്പെടെ അഞ്ചു പേർ കസ്റ്റംസിന്റെ പിടിയി ലായി.

ഇതിൽ ഒരാൾ പ്രത്യേക മിശ്രിതമാക്കിയാണു സ്വർണം കടത്താൻ ശ്രമിച്ചത്. ഈ മിശ്രിതത്തിൽനിന്നു സ്വർണം വേർതിരിച്ചെടുക്കാൻ കസ്റ്റംസ് അധികൃതർ ലബോറട്ടറിയിലേക്ക് അയച്ചു. പിടിയിലായ മൂന്നു മലേഷ്യൻ സ്വദേശികൾ 1,603 ഗ്രാം സ്വർണാഭരണങ്ങളാണു കടത്താൻ ശ്രമിച്ചത്. ക്വലാലംപുരിൽനിന്ന് എയർ ഏഷ്യ വിമാനത്തിലാണ് ഇവർ നെടുമ്പാശേരിയിലെത്തിയത്. ഇൻഡിഗോ വിമാനത്തിൽ ദുബായിൽനിന്ന് എത്തിയ മറ്റൊരു യാത്രക്കാരൻ തലയിൽ വച്ചിരുന്ന വിഗ്ഗിനകത്ത് ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 11.7 ലക്ഷം രൂപ വിലവരുന്ന 370 ഗ്രാം സ്വർണമാണ് ഇയാൾ വിഗ്ഗിനകത്ത് ഒളിപ്പിച്ചിരുന്നത്.

ദുബായിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശിയിൽനിന്നു 944 ഗ്രാം സ്വർണം കലർത്തിയ പേസ്റ്റ് രൂപത്തിലുള്ള മിശ്രിതമാണു പിടികൂ ടിയത്. മറ്റു ചില വസ്തുക്കളോടൊപ്പം സ്വർണം കലർത്തിയാണ് മിശ്രിതം തയാറാക്കിയിരിക്കുന്നത്. ഇതിൽ എത്രയളവിലാണു സ്വർണം ചേർത്തിരിക്കുന്നതെന്നു തിട്ടപ്പെടുത്താനായിട്ടില്ല. പ്രത്യേകമായ രാസപ്രവർത്തനത്തിലൂടെ മാത്രമേ ഇതിൽനിന്നു സ്വർണം വേർതിരിച്ചെടുക്കാനാകൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP