Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് 2.67 കിലോഗ്രാം സ്വർണം; 75 ലക്ഷം രൂപ വില മതിക്കുന്ന സ്വർണം വലിയ മാലകളാക്കി ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് ശ്രീലങ്കൻ സ്വദേശികൾ

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് 2.67 കിലോഗ്രാം സ്വർണം; 75 ലക്ഷം രൂപ വില മതിക്കുന്ന സ്വർണം വലിയ മാലകളാക്കി ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് ശ്രീലങ്കൻ സ്വദേശികൾ

തിരുവനന്തപുരം: ഇടക്കാലത്തിന് ശേഷം കേരളത്തിലെ വിമാനത്താവളങ്ങൾ വഴി വീണ്ടും സ്വർണ്ണക്കടത്ത് സജീവമാകുന്നതോടെ പരിശോധന കൂടുതൽ കർക്കശമാക്കി കസ്റ്റംസ് അധികൃതർ. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് വൻ സ്വർണ്ണവേട്ട നടന്നു. ശ്രീലങ്കൻ സ്വദേശികളായ ഒൻപത് പേരടങ്ങിയ സംഘമാണ് 75 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടയാണ് കസ്റ്റംസിന്റെ പിടിയിലായത്.

ഇന്ന് രാവിലെ ഒൻപത് മണിക്ക് ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയ ശ്രീലങ്കൻ എയർലൈൻസിന്റെ യു.എൽ 161എന്ന വിമാനത്തിലാണ് സംഘം സംസ്ഥാനത്ത് എത്തിയത്. രാവിലെ ഒൻപത് മണിക്ക് വിമാനത്താവളത്തിലെത്തിയ സംഘം വലിയ മാലകളായി ശരീരത്തിലൊളിപ്പിച്ചാണ് 2.67 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണ്ണക്കടത്ത് സജീവമാവുകയാണ് തലസ്ഥാനത്തെ വിമാനത്താവളത്തിൽ.

ഒൻപത് പേരടങ്ങിയ സംഘത്തിൽ ആറ് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണുണ്ടായിരുന്നത്. ഇവരിൽ നിന്നും പിടിച്ചെടുത്ത സ്വർണം എയറോസെൽ വെയർഹൗസിൽ സൂക്ഷിച്ചിരിക്കുന്നതായും കസ്റ്റംസ് സൂപ്രണ്ട് റോയ് ജോസഫ് മറുനാടൻ മലയാളിയോട് പറഞ്ഞു. വിനോദസഞ്ചാരികളായും തീർത്ഥാടകരായുമാണ് ഇവർ എത്തിയത്. സ്വർണം പിടിച്ചെടുത്ത ശേഷം ഇവരെ വിട്ടയച്ചു.

നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് വ്യാപകമായി നടന്നിരുന്നു. അവിടെ പരിശോധന കർക്കശമാക്കിയതോടെ കള്ളക്കടത്തുകാർ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണക്കടത്താൻ ശ്രമിക്കുമെന്ന വാർത്തകൽ നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെ ഉദ്യോഗസ്ഥർ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് വീണ്ടും സ്വർണ്ണക്കടത്ത് പിടികൂടിയതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP