Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തിരുവനന്തപുരം വിമാനത്താവളം വഴി വീണ്ടും സ്വർണ്ണക്കടത്ത്; നാലുകിലോ സ്വർണവുമായി പിടിയിലായത് ദമ്പതികൾ

തിരുവനന്തപുരം വിമാനത്താവളം വഴി വീണ്ടും സ്വർണ്ണക്കടത്ത്; നാലുകിലോ സ്വർണവുമായി പിടിയിലായത് ദമ്പതികൾ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി വീണ്ടും സ്വർണ്ണക്കടത്ത്. സ്വർണ്ണക്കടത്തിനിടെ ഇത്തവണ പിടിയിലായത് ദമ്പതികളാണ്. നാല് കിലോ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ദമ്പതിമാരെ എയർ കസ്റ്റംസ് അധികൃതർ പിടികൂടിിയത്. ദുബായിൽ നിന്നെത്തിയ ദമ്പതികളിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഇവരോടൊപ്പം രണ്ട് കുട്ടികളും ഉണ്ടായിരുന്നു.

പുറത്തേക്കിറങ്ങുന്ന വാതിലിനു സമീപത്ത് വച്ചാണ് ഇവരെ പിടികൂടിയത്. ഭർത്താവിന്റെ പക്കൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. കുടുംബവുമായി വരുമ്പോൾ പിടികൂടില്ലെന്ന കരുതിയാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. ദമ്പതികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP