Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാരിന്റെ അറിവോടെ കേരളത്തിലെത്തിയത് 5248 കിലോ സ്വർണം: നികുതിയിനത്തിൽ ലഭിച്ചത് 14 കോടിയിലധികം

സർക്കാരിന്റെ അറിവോടെ കേരളത്തിലെത്തിയത് 5248 കിലോ സ്വർണം: നികുതിയിനത്തിൽ ലഭിച്ചത് 14 കോടിയിലധികം

കരിപ്പൂർ: സ്വർണക്കള്ളക്കടത്ത് മാറ്റിനിർത്തിയാൽ സർക്കാരിന്റെ അറിവോടെ നേർവഴിക്ക് കേരളത്തിലെ വിമാനത്താവളങ്ങൾ വഴി സംസ്ഥാനത്തെത്തിയത് 5248 കിലോ സ്വർണം. ഈ ഇനത്തിൽ നികുതിയായി സർക്കാരിന് ലഭിച്ചതാകട്ടെ 14,43,20,000 രൂപ. രണ്ടു വർഷത്തെ കാലയളവിനുള്ളിൽ 14 കോടിയിലധികം നികുതിയിനത്തിൽ ലഭിച്ചപ്പോൾ കള്ളക്കടത്തായി 210 കിലോ സ്വർണം കസ്റ്റംസ് പിടികൂടി.

2013 ജനുവരി മുതൽ ഈ ഡിസംബർ വരെയുള്ള കാലയളവിലെ കണക്കാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് വിഭാഗവും കസ്റ്റംസ് ഇന്റലിജൻസ് വിഭാഗവും ചേർന്നാണ് സ്വർണക്കടത്ത് പിടികൂടിയത്. ഈ രണ്ടു വർഷവും കരിപ്പൂർ വിമാനത്താവളം വഴിയാണ് കൂടുതൽ സ്വർണം നികുതിയടച്ച് സംസ്ഥാനത്തിലേക്ക് കൊണ്ടുവന്നത്. കരിപ്പൂർ വിമാനത്താവളം വഴി കഴിഞ്ഞവർഷം 4500 കിലോ സ്വർണവും ഈ വർഷം 20 കിലോ സ്വർണവും നികുതിയടച്ച് കൊണ്ടുവന്നു.

തിരുവനന്തപുരം വിമാനത്താവളം വഴി കഴിഞ്ഞവർഷം നികുതിയടച്ച് കൊണ്ടുവന്നത് 312 കിലോ സ്വർണം. എന്നാൽ ഈ വർഷം മൂന്ന് കിലോയായി ചുരുങ്ങി. നെടുമ്പാശേരി വഴി കഴിഞ്ഞവർഷം 412 കിലോ സ്വർണം നികുതിയടച്ച് കൊണ്ടുവന്നപ്പോൾ ഈ വർഷം ഒരു കിലോ മാത്രമായി.രണ്ടുവർഷത്തിനിടെ ഏറ്റവും കൂടുതൽ സ്വർണം പിടികൂടിയതും കരിപ്പൂരിലാണ്. കഴിഞ്ഞവർഷം 80 കിലോയും ഈ വർഷം 95 കിലോയുമാണ് പിടികൂടിയത്. തിരുവനന്തപുരത്ത് കഴിഞ്ഞവർഷം 28 കിലോയും ഈ വർഷം 32 കിലോയും നെടുമ്പാശേരിയിൽ കഴിഞ്ഞവർഷം 45 കിലോയും ഈവർഷം 30 കിലോയും പിടികൂടി. നികുതിയടക്കാതെ കടത്താനായിരുന്നു പലരുടെയും ശ്രദ്ധ. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയിൽ സ്വർണം പിടിച്ചെടുക്കുന്നതിനാൽ നികുതി അടയ്ക്കാൻ പലരും നിർബന്ധിതരായി.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ ആറ് ജീവനക്കാർ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെയും ഡിആർഐ ഉദ്യോഗസ്ഥരുടെയും വലയിലായിട്ടുണ്ട്.  കരിപ്പൂരാണ് സ്വർണക്കടത്തിന്റെ പ്രധാന കേന്ദ്രം. സ്വർണം കൊണ്ടുവന്നതിലൂടെ ഏറ്റവും കൂടുതൽ നികുതിവരുമാനം ലഭിച്ചതും കരിപ്പൂർ കസ്റ്റംസിനാണ്. കഴിഞ്ഞവർഷം കരിപ്പൂരിൽ നികുതിവരുമാനമായി 11,37,50,000 രൂപ ലഭിച്ചു. ഈ വർഷം 55 ലക്ഷം രൂപയും. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നികുതിവരുമാനം കഴിഞ്ഞവർഷം 1,58,00,000വും ഈ വർഷം 8,25,000 രൂപയുമാണ്. നെടുമ്പാശേരിയിൽ ഇത് യഥാക്രമം 8,23,000 രൂപ, 2,75,000 രൂപ എന്നിങ്ങനെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP