Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണക്കള്ളക്കടത്തിൽ വൈദികൻ പിടിയിൽ; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ചോക്ക്‌ലേറ്റിൽ പൊതിഞ്ഞ മൂന്ന് സ്വർണക്കട്ടികളുമായി പിടിയിലായത് തിരുവല്ല സ്വദേശി; കള്ളക്കടത്തു സംഘത്തിന്റെ ഭാഗമാണോ എന്ന് അന്വേഷിച്ച് കസ്റ്റംസ്

സ്വർണക്കള്ളക്കടത്തിൽ വൈദികൻ പിടിയിൽ; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ചോക്ക്‌ലേറ്റിൽ പൊതിഞ്ഞ മൂന്ന് സ്വർണക്കട്ടികളുമായി പിടിയിലായത് തിരുവല്ല സ്വദേശി; കള്ളക്കടത്തു സംഘത്തിന്റെ ഭാഗമാണോ എന്ന് അന്വേഷിച്ച് കസ്റ്റംസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണക്കള്ളക്കടത്തു വർദ്ധിച്ചുവരുന്നത് പതിവു സംഭവമാണ്. പരിശോധനയിൽ നിന്നും രക്ഷപെടാൻ പുതുമാർഗ്ഗങ്ങൾ തേടിയിരിക്കയാണ് കള്ളക്കടത്തു സംഘം. സമൂഹത്തിൽ സ്വീകാര്യതയുള്ളവരെ കള്ളക്കടത്തിന് ഉപയോഗിക്കുന്നു എന്നാണ് ഇപ്പോൾ ഞെട്ടിക്കുന്ന വാർത്ത. ഇതിന്റെ തെളിവായി ഒരു കത്തോലിക്കാ വൈദികൻ സ്വർണ്ണക്കള്ളക്കടത്തിൽ പിടിയിലായി.

സ്വർണക്കട്ടികളുമായാണ് നെടുമ്പാശ്ശേരി കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തത്. തിരുവല്ല സ്വദേശി ഐസക്ക് കിഴക്കേപറമ്പിൽ ആണ് പിടിയിലായത്. 100 ഗ്രാം വീതമുള്ള മൂന്ന് സ്വർണക്കട്ടികൾ ചോക്ക്‌ലേറ്റ് പൊതിഞ്ഞ നിലയിലായിരുന്നു. രണ്ട് പൊതികളിൽ ചോക്കലേറ്റിൽ പൊതിഞ്ഞു മറ്റൊരു പൊതിയിൽ മുഴുവനായും സ്വർണമായിരുന്നു. സ്‌കാനർ വഴി പരിശോധന നടത്തിയപ്പോഴാണ് സ്വർണമുണ്ടെന്ന സൂചന ലഭിച്ചത്. തുടർന്ന് വൈദികനെ ചോദ്യം ചെയ്യുകയായിരുന്നു.

ഖത്തർ എയർവെയ്‌സിൽ സ്വിറ്റ്‌സർലാൻഡിൽ നിന്നാണ് വൈദികൻ എത്തിയത്. ഒമ്പത് ലക്ഷം രൂപയുടെ സ്വർണമാണ് ഇയാൾ കൈവശം വച്ചിരുന്നതെന്നാണ് കസ്റ്റംസ് വ്യക്തമാക്കിയത്. വൈദികനെ അധികം താമസിയാതെ വിട്ടയക്കാനാണ് സാധ്യത. 20 ലക്ഷത്തിന്മേൽ സ്വർണം കൈവശം വച്ചാൽ മാത്രമേ അറസ്റ്റു ചെയ്യേണ്ട സാഹചര്യമുള്ളൂ. ഈ സാഹചര്യത്തിൽ വൈദികന്റെ വിശദസമായ ചോദ്യം ചെയ്ത് വിവരങ്ങൾ തിരക്കി വിട്ടയക്കും. പിന്നീട് ക്സ്റ്റംസ് കമ്മീഷണർ മുമ്പാകെ ഹാജരായി വിശദമായി ചോദ്യം ചെയ്യുമ്പോൾ മാത്രമേ പിഴയടക്കേണ്ടതുള്ളൂവെന്നാണ് വിവരം.

ഇദ്ദേഹത്തിന് അന്താരാഷ്ട്ര കള്ളക്കടത്തു സംഘവുമായി ബന്ധമുണ്ടോ എന്ന കാര്യം അടക്കം അന്വേഷിക്കുന്നുണ്ട്. ഇതാദ്യമായാണ് ഒരു വൈദികൻ സ്വർണക്കടത്തിന് അറസ്റ്റിലാകുന്നത്. നെടുമ്പാശ്ശേരി എയർപ്പോർട്ടിലെ സ്വർണ്ണകള്ളക്കടത്ത് സംഘങ്ങൾ സജീവമായതു കൊണ്ട് അച്ചനിൽ നിന്നും പിന്നീട് വിശദമായി വിവരങ്ങൾ അന്വേഷിക്കും. ഇദ്ദേഹം പതിവായി വിദേശ യാത്രയാളാണോ എന്നതും അന്വേഷിക്കുന്നുണ്ട്.

അടുത്തകാലത്തായി ശ്രീലങ്കൻ സ്വദേശികളെ അടക്കം ഉപയോഗിച്ചായിരുന്നു സ്വർണക്കടത്ത് വ്യാപകമായി നടന്നുവന്നത്. നെടുമ്പാശ്ശേരിയിലെ കള്ളക്കടത്തു സംഘങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനും നേരത്തെ അറസ്റ്റിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP