Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കരിപ്പൂരിൽ രണ്ടരക്കോടിയുടെ സ്വർണവുമായി മട്ടാഞ്ചേരി സ്വദേശിനി പിടിയിൽ; കരിപ്പൂർ വിമാനത്താവളത്തിൽ ഒരാളിൽ നിന്ന് ഇത്രയധികം സ്വർണം പിടികൂടുന്നത് ഇതാദ്യമായി

കരിപ്പൂരിൽ രണ്ടരക്കോടിയുടെ സ്വർണവുമായി മട്ടാഞ്ചേരി സ്വദേശിനി പിടിയിൽ; കരിപ്പൂർ വിമാനത്താവളത്തിൽ ഒരാളിൽ നിന്ന് ഇത്രയധികം സ്വർണം പിടികൂടുന്നത് ഇതാദ്യമായി

മലപ്പുറം: ഒമ്പതര കിലോ സ്വർണവുമായി കരിപ്പൂരിൽ യുവതി പിടിയിൽ. ഇന്നു രാവിലെ ദുബായിൽ നിന്നു ഇൻഡിഗോ എയർ ലൈൻസ് വിമാനത്തിൽ കരിപ്പൂരിലെത്തിയ മട്ടാഞ്ചേരി സ്വദേശിനിയിൽ നിന്നാണ് സ്വർണം പിടിച്ചത്.

രണ്ടരക്കോടിയോളം രൂപ വരുന്ന സ്വർണമാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഇവർ ധരിച്ചിരുന്ന ജാക്കറ്റിനുള്ളിൽ സ്വർണ ബിസ്‌കറ്റുകൾ ഒളിപ്പിച്ച നിലയിലായിരുന്നു.

ഇവരെ ചോദ്യം ചെയ്തുവരികയാണ്. കരിപ്പൂരിൽ ഇത്രയധികം സ്വർണം ഒരാളിൽ നിന്നും പിടികൂടുന്നത് ആദ്യമാണ്. നേരത്തേ ജാക്കറ്റിൽ ഒളിപ്പിച്ചു കടത്തുന്നതിനിടെ സ്വർണവുമായി നർത്തകി പിടിയിലായിരുന്നു. കരിപ്പൂരിൽ ഞായറാഴ്ച ഇതേ വിമാനത്തിന്റെ നിലത്ത് വിരിച്ച കാർപ്പറ്റിനുള്ളിൽ 20 സ്വർണ ബിസ്‌കറ്റുകൾ കടത്താൻ ശ്രമിച്ചതും അധികൃതർ കണ്ടെത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP