Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നിരത്തുവക്കിൽ നിർത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷകളും അക്രമി സംഘം അടിച്ചു തകർത്തു; തലസ്ഥാന നഗരത്തെ ആശങ്കയിലാഴ്‌ത്തി ഗുണ്ടാസംഘത്തിന്റെ വിളയാട്ടം

നിരത്തുവക്കിൽ നിർത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷകളും അക്രമി സംഘം അടിച്ചു തകർത്തു; തലസ്ഥാന നഗരത്തെ ആശങ്കയിലാഴ്‌ത്തി ഗുണ്ടാസംഘത്തിന്റെ വിളയാട്ടം

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ അർധരാത്രി ഗുണ്ടാവിളയാട്ടം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറുകളും ഓട്ടോറിക്ഷകളും അക്രമി സംഘം അടിച്ചു തകർത്തു.

ചാക്ക ആറ്റുവരമ്പ് റോഡിൽ റെയിൽവേ ലൈനിന് സമീപമുള്ള റോഡിൽ പാർക്ക് ചെയ്ത വാഹനങ്ങളാണ് ഇന്നലെ രാത്രിയിൽ ആക്രമണത്തിനിരയായത്. ചാക്ക ജംഗ്ഷനിൽ നിന്ന് കരിക്കകത്തേക്ക് പോകുന്ന റോഡാണിത്.

ചാക്ക അവിട്ടം വീട്ടിൽ ശ്യാം, ശരത് ലാൽ എന്നിവരുടെ ഓരോ കാറുകളും ചാക്ക സ്വദേശി ദീപു ചന്ദ്രന്റെ രണ്ട് കാറുകളുമാണ് തകർത്തത്. രണ്ട് ടാറ്റ വിസ്ത കാറുകൾ, ഒരു മാരുതി ഡിസയർ , സെൻ കാറുകൾ എന്നിവയ്ക്കു പുറമെ ഒരു പെട്ടി ഓട്ടോയും അഞ്ച് ഓട്ടോറിക്ഷകളുമാണ് തകർത്തത്.

കാറുകളുടെ മുൻവശത്തെ ഗ്‌ളാസുകളും സൈഡ് ഗ്‌ളാസുകളുമാണ് തകർക്കപ്പെട്ടത്. ആയുധംകൊണ്ട് വെട്ടിയ പാടുകൾ കാറുകളിലും ഓട്ടോറിക്ഷകളിലുമുണ്ട്. ഓട്ടോറിക്ഷകളുടെ പുൻവശത്തെ ഗ്‌ളാസുകൾ തകർന്ന നിലയിലാണ്. ഈ ലൈനിലെ വീടുകളുടെ ഗേറ്റുകളിലും വെട്ടിയ പാടുകളുണ്ട്. വീടുകളിൽ വാഹനങ്ങളിടാൻ സൗകര്യമില്ലാത്തവർ വർഷങ്ങളായി റോഡരികിലാണ് രാത്രികാലങ്ങളിൽ ഇവിടെ കാറുകളും ഓട്ടോറിക്ഷകളും പാർക്ക് ചെയ്യുന്നത്. വാഹനങ്ങൾ ആക്രമിക്കപ്പെടുന്നത് ആദ്യസംഭവമാണെന്നും നാട്ടുകാർ പറഞ്ഞു.

നാലംഗസംഘമാണ് അക്രമം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു വീടിന്റെ ഗേറ്റിൽ വെട്ടുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് നോക്കിയപ്പോൾ നാലുപേർ ആയുധങ്ങളുമായി നടന്നു പോകുന്നത് കണ്ടു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് രാത്രി തന്നെ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും അക്രമിസംഘത്തെ കണ്ടെത്താനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP