Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെരിന്തൽമണ്ണയിലെ ഗുണ്ടാനേതാവു വെടിയേറ്റു മരിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ; കൊലപാതകം മുൻ വൈരാഗ്യത്തിന്റെ പേരിൽ

പെരിന്തൽമണ്ണയിലെ ഗുണ്ടാനേതാവു വെടിയേറ്റു മരിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ; കൊലപാതകം മുൻ വൈരാഗ്യത്തിന്റെ പേരിൽ

മലപ്പുറം: ഗുണ്ടാനേതാവ് വെടിയേറ്റു മരിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. പെരിന്തൽമണ്ണയിലെ പത്തിരി ജാഫർ വെടിയേറ്റുമരിച്ച കേസിലാണ് സഹോദരങ്ങളെ പൊലീസ് പിടികൂടിയത്.

മാട്ടറ സ്വദേശികളായ ആസിഫലി, അൻസാർ അലി എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻവൈരാഗ്യത്തിന്റെ പേരിലാണ് കൊലയെന്നു പൊലീസ് പറഞ്ഞു.

2009ൽ ആസിഫലിയെ ജാഫർ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. തുടർന്ന് കേസ് കൊടുത്തെങ്കിലും വാദത്തിനിടെ പല സാക്ഷികളും കൂറുമാറി. കേസ് അനിശ്ചിതമായി നീളുകയും ചെയ്തു. വീണ്ടും ആക്രമിക്കുമോ എന്ന് ഭയന്ന ആസിഫലി സഹോദരൻ അൻസാർ അലിയെ ഒപ്പം കൂട്ടി ജാഫറിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.

താഴേക്കോട് മാട്ടയിൽ എന്ന സ്ഥലത്തുവച്ച് നാടൻ തോക്കുപയോഗിച്ച് വെടിവച്ചാണ് കൊലപ്പെടുത്തിയത്. 40ലേറെ ചീളുകൾ തറച്ചുകയറി സംഭവസ്ഥലത്ത് വച്ചുതന്നെ ഇയാൾ മരിച്ചു. കൊലയ്ക്കുപയോഗിച്ചതെന്ന് കരുതുന്ന തോക്ക് പ്രദേശത്തിനടുത്തുള്ള ക്വാറിയിൽ നിന്ന് കണ്ടെടുത്തു. പെരിന്തൽമണ്ണ സി.ഐ കെ.എം ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP