Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൈരളി ടിവി ക്യാമറാമാൻ അഖിലേഷിന് നേരെ വിതുരയിൽ വെച്ച് ഗുണ്ടാ ആക്രമണം; ബേക്കറിയിൽ പാൽ വാങ്ങാൻ എത്തിയപ്പോൾ കഞ്ചാവ് വിൽപ്പനക്കാർ അടങ്ങുന്ന സംഘം ക്രൂരമയി മർദ്ദിച്ചു; ബോധം പോയപ്പോൾ നടുറോഡിൽ ഉപേക്ഷിച്ചു കടന്നു; ഒളിവിൽ പോയ പ്രതികളെ തേടി പൊലീസ്

കൈരളി ടിവി ക്യാമറാമാൻ അഖിലേഷിന് നേരെ വിതുരയിൽ വെച്ച് ഗുണ്ടാ ആക്രമണം; ബേക്കറിയിൽ പാൽ വാങ്ങാൻ എത്തിയപ്പോൾ കഞ്ചാവ് വിൽപ്പനക്കാർ അടങ്ങുന്ന സംഘം ക്രൂരമയി മർദ്ദിച്ചു; ബോധം പോയപ്പോൾ നടുറോഡിൽ ഉപേക്ഷിച്ചു കടന്നു; ഒളിവിൽ പോയ പ്രതികളെ തേടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

വിതുര: കൈരളി ടിവി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഖിലേഷിന് നേരെ ഗുണ്ടകളുടെ ക്രൂരമായ ആക്രമണം. വ്യാഴാഴ്‌ച്ച രാത്രി വിതുര ജംഗ്ഷനിൽവച്ചാണ് സംഭവം ഉണ്ടായത്. സർക്കിൾ ഇൻസ്‌പെക്ടറെ അടക്കം ആക്രമിച്ച കേസിലെ പ്രതികളാണ് അഖിലേഷിന് നേരെ ആക്രമണം അഴിച്ച് വിട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വ്യാഴാഴ്‌ച്ച രാത്രി 12 മണിക്ക് വിതുര ജംഗ്ഷനിൽവച്ചാണ് അഖിലേഷിന് നേരെ ക്രിമിനൽ സംഘം ആക്രമണം അഴിച്ച് വിട്ടത്.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോകവെ ജംഗ്ഷനിലെ ബേക്കറിയിൽ പാൽ വാങ്ങാനെത്തിയപ്പോഴായിരുന്നു ആക്രമണം അരങ്ങേറിയത്. കടയുടമസ്ഥനുമായി വാക്കുതർക്കത്തിലേർപ്പെട്ട പ്രദ്ദേശത്തെ ക്രിമിനൽ സംഘാഗംങ്ങളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കവെ ഇവർ അഖിലേഷിനെ ആക്രമിക്കുകയായിരുന്നു.

വിതുരയിലെ ഗുണ്ടാ സംഘാങ്ങളായ അനീഷ്, ഷാജി, ദീപു എന്നീവരാണ് ആക്രമണത്തിന് പിന്നിൽ. നാല് മിനിറ്റിലേറെ നീണ്ട തുടർച്ചയായ ആക്രമണത്തിൽ ബോധരഹിതനായ അഖിലേഷിനെ നടുറോഡിൽ തള്ളിയ ശേഷം ഗുണ്ടാ സംഘം മടങ്ങുകയായിരുന്നു. മുൻപ് പാലോട് സർക്കിൾ ഇൻസ്‌പെക്ടറെ ആക്രമിച്ച കേസിലെ പ്രതിയാണ് ഷാജി. പാലോട് ഭാഗത്തെ കഞ്ചാവ് വിതരണസംഘാംങ്ങളാണ് മൂവരും.

ആക്രമണത്തിന് ഇരായായ അഖിലേഷ് ആദിവാസിവിഭാഗത്തിൽപെടുന്ന വ്യക്തിയാണ്. പ്രതികൾക്ക് നേരെ പട്ടികവർഗ്ഗ പീഡനനിരോധന നിയമപ്രകാരവും, ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും വിതുര പൊലീസ് കേസ് രജിസ്ട്രർ ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ പൊലീസ് നീക്കം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP