Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നിസാം കാറിടിച്ച് കൊല്ലാൻ ശ്രമിച്ച ചന്ദ്രബോസിനെ കണ്ട് മടങ്ങിയെത്തിയ സുഹൃത്ത് ഹൃദയാഘാതം മൂലം മരിച്ചു

നിസാം കാറിടിച്ച് കൊല്ലാൻ ശ്രമിച്ച ചന്ദ്രബോസിനെ കണ്ട് മടങ്ങിയെത്തിയ സുഹൃത്ത് ഹൃദയാഘാതം മൂലം മരിച്ചു

കാഞ്ഞാണി: വിവാദ വ്യവസായി നിസാം കാറിടിച്ച് കൊല്ലാൻ ശ്രമിച്ച ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരൻ ചന്ദ്രബോസിന്റെ സുഹൃത്ത് ഹൃദയാഘാതം മൂലം മരിച്ചു. ചന്ദ്രബോസിന്റെ അയൽക്കാരനും സുഹൃത്തുമാണ് ഗോപി.

കാരമുക്ക് സമാജം സ്‌കൂളിനടുത്ത് പ്ലായിശ്ശേരി ഗോപി (48)യാണ് മരിച്ചത്. വിവാദ വ്യവസായി മുഹമ്മദ് നിഷാം കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ചന്ദ്രബോസ് അമല ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. ഇദ്ദേഹത്തെ കാണാനായി ഗോപി ആശുപത്രിയിൽ പോയിരുന്നു. ഏറെ നേരം ആശുപത്രിയിൽ ചെലവഴിച്ചശേഷം സന്ധ്യയോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. വൈകീട്ട് നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ഗോപി മരിച്ചു.

ഭാര്യ: ചന്ദ്രിക. മക്കൾ: ഗോപിക, ദേവിക. ശവസംസ്‌കാരം ശനിയാഴ്ച.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP