Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജാലവിദ്യയുമായി മുതുകാടും സംഘവും ബ്രിട്ടനിലേയ്ക്ക്

തിരുവനന്തപുരം: ഭാരതത്തിന്റെ തനതുജാലവിദ്യകൾ അവതരിപ്പിക്കുവാൻ മജീഷ്യൻ ഗോപിനാഥ് മുതുകാടും സംഘവും ബ്രിട്ടനിലേക്ക്. മെയ് 27 മുതൽ ജൂൺ 5 വരെ 9 സ്ഥലങ്ങളിലായി ദൃശ്യവിസ്മയങ്ങൾക്ക് അരങ്ങൊരുങ്ങും. ഇതാദ്യമായാണ് ഒരിന്ത്യൻ മാജിക് സംഘം ഭാരതത്തിന്റെ പരമ്പരാഗത ഇന്ദ്രജാലത്തെ ലോക നെറുകയിലെത്തിക്കാനുള്ള ദൗത്യവുമായി ബ്രിട്ടനിലെത്തുന്നത്. ബ്രിട്ടനിലെ ഹൾ, ഗ്ലാസ്‌ഗോ, ലണ്ടൻ, വാറ്റ് ഫോർഡ്, സതാംപ്റ്റൺ, സ്റ്റോക്ക്, ഡബ്ലിൻ, ബെൽഫാസ്റ്റ് എന്നിവിടങ്ങളിലായി ജാലവിദ്യകൾ അവതരിപ്പിക്കും. മാങ്ങയണ്ടി കുഴിച്ചിട്ട് നിമിഷങ്ങൾക്കുള്ളിൽ വന്മരമാക്കി വളർത്തുന്ന ഗ്രീൻ മാംഗോ ട്രീയും ഇന്ത്യൻ ബാസ്‌ക്കറ്റ് മാജിക്കും ചെപ്പും പന്തും ജാലവിദ്യകളും ദൃശ്യവിസ്മയത്തിന് കൊഴുപ്പേകും. സംഘം ജൂൺ 7നു തിരിച്ചെത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP