Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിലീപുമായി ബന്ധപ്പെട്ട ഭൂമിയിടപാടുകളിൽ സർക്കാർ നടപടി ശക്തമാക്കുന്നു; നടന്റെ ഭൂമിയെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ന് അഞ്ചു മണിക്ക് മുമ്പ് അറിയിക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് ലാൻഡ് ബോർഡ് നോട്ടീസ്; ലാൻഡ് ബോർഡിന്റേത് പരിധിയിൽ കൂടുതലുള്ള ഭൂമിക്കുമേൽ മിച്ചഭൂമി കേസ് എടുക്കാനുള്ള നീക്കം

ദിലീപുമായി ബന്ധപ്പെട്ട ഭൂമിയിടപാടുകളിൽ സർക്കാർ നടപടി ശക്തമാക്കുന്നു; നടന്റെ ഭൂമിയെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ന് അഞ്ചു മണിക്ക് മുമ്പ് അറിയിക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് ലാൻഡ് ബോർഡ് നോട്ടീസ്; ലാൻഡ് ബോർഡിന്റേത് പരിധിയിൽ കൂടുതലുള്ള ഭൂമിക്കുമേൽ മിച്ചഭൂമി കേസ് എടുക്കാനുള്ള നീക്കം

 തിരുവനന്തപുരം: നടൻ ദിലീപിന്റെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ഭൂമിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്ന് കാണിച്ച് ജില്ലാ കളക്ടർമാർക്ക് ലാൻഡ് ബോർഡിന്റെ നോട്ടീസ്.ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപ് വിശദാംശങ്ങൾ നൽകണമെന്നാണ് നോട്ടീസിനെ ആവശ്യം.

ദിലീപ് വാങ്ങിക്കൂട്ടിയ ഭൂമിയിൽ പരിധിയിൽ കൂടുതലുള്ള  ഭൂമിക്ക് മേൽ മിച്ചഭൂമി കേസ് എടുക്കാനുള്ള നടപടികളാണ് സർക്കാരിന്റെ നിർദ്ദേശം പ്രകാരം സംസ്ഥാന ലാന്റ് ബോർഡ് ആരംഭിച്ചിരിക്കുന്നത്. തൃശ്ശൂർ, എറണാകുളം, ഇടുക്കി കോട്ടയം, ആലപ്പുഴ എന്നീ ജില്ലാ കളക്ടർമാർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.രജിസ്ട്രേഷൻ വകുപ്പ് ശേഖരിച്ച ദിലീപിന്റെ ഭൂമിയുടെ പ്രാഥമിക വിവരങ്ങളും നോട്ടീസിനൊപ്പം കളക്ടർമാർക്ക് ലാന്റ് ബോർഡ് നൽകിയിട്ടുണ്ട്.

രജിസ്ട്രേഷൻ വകുപ്പിന്റെ രേഖകൾ പ്രകാരം ദിലീപിനും കുടുംബത്തിനും അഞ്ച് ജില്ലകളിലായി 21.67 ഏക്കർ ഭൂമിയുണ്ട്. നിയമാനുസൃത ഭൂപരിധിയിൽ നിന്ന് 6.67 ഏക്കർ ഭൂമിയാണ് ദിലീപിന്റെ കൈവശമുള്ളത്. രജിസ്ട്രേഷൻ വകുപ്പ് നൽകിയ പട്ടികയ്ക്കപ്പുറം ദിലീപിനും കുടുംബത്തിനും ഭൂമിയുണ്ടോയെന്നും ഭൂമിയുടെ തണ്ടപ്പേർ വിശദാംശങ്ങളുമാണ് ലാന്റ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂമികൾ വിവിധ ജില്ലകളിൽ ആയതിനാൽ ഏറ്റവും കൂടുതൽ ഭൂമിയുള്ള താലൂക്കിൽ ആയിരിക്കും മിച്ചഭൂമി കേസ് രജിസ്ട്രർ ചെയ്യുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP