Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സർക്കാരിന്റെ വീഴ്ചകൾ ഏറെയുണ്ട്, ഇപ്പോൾ പറയാനുള്ള സമയമല്ല; പറയേണ്ട സമയത്ത് പറയും'; മത്സ്യത്തൊളിലാളികളോട് കേരളം കടപ്പെട്ടിരിക്കുന്നുവെന്നും ചെന്നിത്തല

'സർക്കാരിന്റെ വീഴ്ചകൾ ഏറെയുണ്ട്, ഇപ്പോൾ പറയാനുള്ള സമയമല്ല; പറയേണ്ട സമയത്ത് പറയും'; മത്സ്യത്തൊളിലാളികളോട് കേരളം കടപ്പെട്ടിരിക്കുന്നുവെന്നും ചെന്നിത്തല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതി നേരിട്ടതിൽ മത്സ്യത്തൊളഴിലാളികളോടുള്ള നന്ദി പറഞ്ഞറിയിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നതാവ് രമേശ് ചെന്നിത്തല. ആരും പറഞ്ഞിട്ടല്ല തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള മത്സ്യത്തൊഴിലാളികൾ ദുരന്തമുഖത്ത് എത്തിയത്. ജീവൻവരെ പണയം വെച്ച് നടത്തിയ ധീരമായ പ്രവർത്തനമാണ് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തെ നേരിടുന്നതിൽ സർക്കാരിന്റെ വീഴ്ചകൾ ഏറെയാണ് എന്നാൽ അതൊന്നും ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ല. ദുരിതാശ്വാസ ക്യാമ്പുകളിലെ സർക്കാർ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു.

ദുരന്തം എങ്ങനെയുണ്ടായി, സർക്കാരിന്റെ അലംഭാവവും വീഴ്ചയും പിന്നീട് പറയാം. അത് പറയാനുള്ള അവസരം ഇതല്ലെന്നും ചെന്നിത്തല പറഞ്ഞു. പുനഃരധിവാസം ഏകോപിപ്പിക്കാൻ പ്രത്യേക വകുപ്പ് ഉണ്ടാകണം. വീടുകളുടെ അറ്റകുറ്റപണികൾക്ക് വിദഗ്ധരുടെ സേവനം ലഭ്യമാക്കണം. കുട്ടികൾക്ക് ആവശ്യമായ ബേബി ഫുഡുകൾ തുടങ്ങിയ അവശ്യവസ്തുക്കൾക്കായി സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

കൊടികളും ബാനറുകളും വെച്ച് ദുരിതാശ്വാസ പ്രവർത്തന ക്യാമ്പുകളിൽ പ്രവർത്തനം നടത്തില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചു. ഇത്തരം പ്രദർശനം ആവശ്യമില്ല. അല്ലാതെ തന്നെ ജനങ്ങൾക്ക് സേവനം നൽകാനുള്ള നടപടിയാണ് വേണ്ടത്. ആളുകൾ മരണം കാത്തു നിൽക്കുമ്പോൾ കൂടുതൽ സൈന്യത്തെ വേണമെന്നാണ് ആവശ്യപ്പെട്ടത്. അല്ലാതെ സൈന്യത്തെ ഭരണം ഏൽപ്പിക്കണമെന്ന് അല്ലെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ ദുരിതം അനുഭവിക്കുന്നവരെ കാണുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എത്തുമെന്നും ചെന്നിത്തല അറിയിച്ചു. ഇന്ത്യയിലെ എല്ലാ കോൺഗ്രസ് എംപിമാരുടെയും എംഎൽഎമാരുടെയും ഒരു മാസത്തെ സാലറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ കോൺഗ്രസ് പാർട്ടി നിർദ്ദേശിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP