Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കില്ലെന്ന് പറയുമ്പോഴും സർക്കാർ ഈ വർഷം മാത്രം അനുമതി നൽകിയത് രണ്ട് ബീയർ ഉൽപാദന ഡിസ്റ്റിലറികൾക്കും ഒരു വിദേശമദ്യ ഡിസ്ലറിക്കും; പാലക്കാട് പ്രതിവർഷം അഞ്ചു കോടി ലിറ്റർ ബിയറും കണ്ണൂരിൽ അഞ്ച് ലക്ഷം കെയ്സ് ബീയറും ഉൽപാദിക്കുന്ന ഡിസ്റ്റിലറിക്ക് അനുമതി നൽകി; കഴിഞ്ഞ സാമ്പത്തികവർഷം വിറ്റത് 11,024 കോടിയുടെ മദ്യം

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കില്ലെന്ന് പറയുമ്പോഴും സർക്കാർ ഈ വർഷം മാത്രം അനുമതി നൽകിയത് രണ്ട് ബീയർ ഉൽപാദന ഡിസ്റ്റിലറികൾക്കും ഒരു വിദേശമദ്യ ഡിസ്ലറിക്കും; പാലക്കാട് പ്രതിവർഷം അഞ്ചു കോടി ലിറ്റർ ബിയറും കണ്ണൂരിൽ അഞ്ച് ലക്ഷം കെയ്സ് ബീയറും ഉൽപാദിക്കുന്ന ഡിസ്റ്റിലറിക്ക് അനുമതി നൽകി; കഴിഞ്ഞ സാമ്പത്തികവർഷം വിറ്റത് 11,024 കോടിയുടെ മദ്യം

തിരുവനന്തപുരം: അധികാരത്തിലേറും മുൻപ് മദ്യത്തെ പൂർണമായും തുടച്ചുമാറ്റുമെന്ന ഇടതു പക്ഷത്തിന്റെ വാക്കുകൾ വെറും പ്രഖ്യാപനമായി തന്നെ അവശേഷിക്കുമെന്ന് മാത്രമല്ല മദ്യത്തിന്റെ വിപണത്തിന് സർക്കാർ തന്നെ പ്രോത്സാഹനം നൽകുന്നുവെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. മദ്യ ഉൽപാദകരുടെ അപേക്ഷകൾക്ക് സർക്കാർ കാണിച്ചിരിക്കുന്ന പച്ചക്കൊടി തന്നെ ഇതിന് ഉത്തമ ഉദാഹരണമാണ്. ഈ വർഷം മാത്രം നോക്കിയാൽ രണ്ട് ബീയർ ഉൽപാദന ഡിസ്ലറികൾക്കും ഒരു വിദേശമദ്യ ഡിസ്ലറികൾക്കുമാണ് സർക്കാർ അനുമതി നൽകിയത്. സംസ്ഥാനത്ത് ഇപ്പോൽ വിൽക്കുന്ന മദ്യത്തിന്റെ 40 ശതമാനവും പുറത്ത് നിന്നും എത്തിക്കുന്നതാണെന്നും അതിനാലാണ് സംസ്ഥാനത്ത് തന്നെ പുതിയ ഡിസ്ലറികൾക്ക് അവസരം നൽകുന്നതെന്നുമാണ് സർക്കാർ പറയുന്നത്. ഇതിനു പുറമേ പുതിയ ഡിസ്ലറികൽ സംസ്ഥാനത്ത് ഒട്ടേറെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും സർക്കാർ ന്യായീകരിക്കുന്നു.

പാലക്കാടും കണ്ണൂരിലുമാണ് മദ്യ ഉൽപാദന കേന്ദ്രങ്ങൾ തുടങ്ങാൻ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. പാലക്കാട് എലപ്പുള്ളി ഗ്രാമത്തിലാണ് അപ്പോളോ ഡിസ്ലറീസ് ആൻഡ് ബ്രൂവറീസിന് ഉൽപാദന കേന്ദ്രം ആരംഭിക്കാൻ അനുമതി നൽകിയിരിക്കുന്നത്. 9.92 ഏക്കർ സ്ഥലത്താണ് കേന്ദ്രം പ്രവർത്തനം ആരംഭിക്കുക. ജൂൺ 28നാണ് ഇത് സംബന്ധിച്ച് സർക്കാൻ കമ്പനിക്ക് അനുമതി നൽകിയത്. പ്രതിവർഷം 5 കോടി ലിറ്റർ ബീയർ ഇവിടെ ഉൽപാദിപ്പിക്കുവാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. കണ്ണൂരിലെ വാരത്ത് ശ്രീധരൻ ബ്രൂവറീസ് എന്ന സ്ഥാപനത്തനാണ് മദ്യ ഉൽപാദന കേന്ദ്രം ആരംഭിക്കാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. പ്രതിമാസം അഞ്ചു ലക്ഷം കെയ്സ് ബിയർ ഇവിടെ ഉൽപാദിപ്പിക്കാൻ സാധിക്കുമെന്നാണ് നിഗമനം. ജൂൺ 12നാണ് ഇവർക്ക് സർക്കാർ അനുമതി നൽകിയത്. ശ്രീ ചക്രാ ഡിസ്ലറിക്കാണ് വിദേശ മദ്യം ഉൽപാദിപ്പിക്കാനുള്ള അനുമതി സർക്കാർ നൽകിയിരിക്കുന്നത്. വിദേശ മദ്യം ഉൽപാദിപ്പിക്കുന്ന കോംപൗണ്ടിങ്, ബ്ലെൻഡിങ് ആൻഡ് ബോട്ടിലിങ് പ്ലാന്റാണ് ശ്രീചക്രാ ഡിസ്ലറീസ് പെരുമ്പാവൂരിൽ നിർമ്മിക്കുന്നത്. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ് ഡിസ്ലറികൾ ആരംഭിക്കുന്നതിനുള്ള അനുമതിക്കായി സർക്കാരിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നു ഡിസ്ലറികൾക്കും സർക്കാർ അനുമതി നൽകിയത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ ബിറേജസ് കോർപ്പറേഷൻ വഴി കോടിക്കണക്കിന് രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. 2017-18 സാമ്പത്തിക വർഷം മാത്രം 11,024 കോടി രൂപയുടെ മദ്യം വിറ്റഴിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മുൻ വർഷത്തെക്കാൾ 671 കോടി രൂപയുടെ അധിക വരുമാനമാണ് ഈ വർഷം ലഭിച്ചത്. പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം 86 പുതിയ ബാറുകൾക്കാണ് അനുമതി നൽകിയത്. ഇതിന് പുറമേ ഇനി 21 അപേക്ഷകൾ കൂടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.കഴിഞ്ഞ ഒരു വർഷത്തിനിടെ 280 ലക്ഷം കെയ്സ് മദ്യവും 115 ലക്ഷം കെയ്സ് ബീയറും മലയാളികൾ ഉപയോഗിച്ചുവെന്നാണ് കണക്ക്. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുമെന്ന് സർക്കാർ നൽകിയ വാഗ്ദാനമാണ് ഇതോടെ പാഴായത്. മദ്യ ഉപയോഗം കൂടുന്നതോടൊപ്പം കരൾ രേഗികളുടെ എണ്ണവും സംസ്ഥാനത്ത് വർധിക്കുന്നുവെന്നതും ഏറെ ആശങ്കയുണ്ടാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP