Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊള്ളപ്പലിശക്കാരിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കാൻ 'മുറ്റത്തെ മുല്ല'; കുടുംബശ്രീയുമായി സഹകരിച്ച് ലഘുവായ്പാ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ; 1000 മുതൽ 25,000 വരെ വായ്പയെടുത്താൽ 52 തവണകളായി ആഴ്ചതോറും തിരിച്ചടവ്; പലിശ വെറും ഏഴുശതമാനം മാത്രം

കൊള്ളപ്പലിശക്കാരിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കാൻ 'മുറ്റത്തെ മുല്ല'; കുടുംബശ്രീയുമായി സഹകരിച്ച് ലഘുവായ്പാ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ; 1000 മുതൽ 25,000 വരെ വായ്പയെടുത്താൽ 52 തവണകളായി ആഴ്ചതോറും തിരിച്ചടവ്; പലിശ വെറും ഏഴുശതമാനം മാത്രം

തിരുവനന്തപുരം: ചെറുകിട കച്ചവടക്കാരേയും ഗ്രാമീണരേയും കർഷകരേയും തൊഴിലാളികളേയുമെല്ലാം ചൂഷണം ചെയ്ത് ബ്‌ളേഡ് കമ്പനികൾ വൻ പലിശ ഈടാക്കി വായ്പ നൽകുകയും അത് ഒടുവിൽ വായ്പയെടുക്കുന്നവരെ കുത്തുപാളയെടുപ്പിക്കുകയും ചെയ്യുന്ന സാഹചര്യമാണ് കേരളത്തിൽ അതിന് അറുതി വരുത്താൻ പിണറായി സർക്കാരിന്റെ പുതിയ ചുവടുവയ്പ്. കൊള്ളപലിശക്കാരിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കാൻ കുടുംബശ്രീയുമായി സഹകരിച്ചുള്ള ലഘുവായ്പാ പദ്ധതി കേരളാ സർക്കാർ പ്രഖ്യാപിച്ചു. സഹകരണ സംഘങ്ങളുമായി ചേർന്ന് 'മുറ്റത്തെ മുല്ല' എന്ന വായ്പാ പദ്ധതിയാണ് തുടങ്ങുന്നത്.

ബാങ്കുകളിൽ നിന്ന് പെട്ടെന്ന് ലഭിക്കാൻ സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് പലരും ബ്‌ളേഡുകാരിൽ നിന്ന് വായ്പയെടുക്കാൻ നിർബന്ധിതരാകുന്നത്. ഇതോടെ അവരുടെ സമ്പാദ്യം മുഴുവൻ ബ്‌ളേഡുകാർ വിഴുങ്ങുന്ന സാഹചര്യമാണ് കാലാകാലമായി കേരളത്തിൽ. ഇതിന് അറുതി വരുത്താനാണ് പദ്ധതി. പ്രാരംഭഘട്ടത്തിൽ ഈ പദ്ധതിയുടെ ബോധവൽക്കരണം നടത്തി, തുടർന്ന് ലളിതമായ നടപടി ക്രമങ്ങളിലൂടെ ഏറ്റവും കുറഞ്ഞ പലിശക്ക് ലഘുവായ്പ നൽകുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഏഴുശതമാനം വരെയായിരിക്കും പലിശ നിരക്കെന്നാണ് ലഭ്യമാകുന്ന വിവരം.

1,000 മുതൽ 25,000 രൂപ വരെ വായ്പയായി നൽകും. 52 തവണകളായി ആഴ്ചതോറും ലഘുവായ തിരിച്ചടവിലൂടെ വായ്പാതുക അടച്ചു തീർക്കണം. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ജൂൺ 26ന് പാലക്കാട് മണ്ണാർകാട്ട് നിർവഹിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

അട്ടപ്പാടി ആദിവാസി മേഖലയിൽ സമഗ്ര ആരോഗ്യ പദ്ധതിക്ക് സഹകരണ വകുപ്പും പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയും സഹകരിച്ചു നടപ്പാക്കുന്ന പദ്ധതിയും സഹകരണ മന്ത്രി പ്രഖ്യാപിച്ചു. പൈലറ്റ് പദ്ധതി എന്ന നിലയിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അട്ടപ്പാടി മേഖലയിലെ 30000തോളം വരുന്ന ആദിവാസി ജനവിഭാഗങ്ങൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നതെന്നും കടകംപള്ളി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP