Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാവോ വിധിയിൽ സർക്കാരിന് ആശങ്ക; അപ്പീൽ നൽകാൻ തീരുമാനം; മാവോയിസ്റ്റ് സംഘങ്ങൾ നിയമവിരുദ്ധം തന്നെയെന്ന നിലപാടിൽ ഉറച്ച് ആഭ്യന്തര വകുപ്പ്

മാവോ വിധിയിൽ സർക്കാരിന് ആശങ്ക; അപ്പീൽ നൽകാൻ തീരുമാനം; മാവോയിസ്റ്റ് സംഘങ്ങൾ നിയമവിരുദ്ധം തന്നെയെന്ന നിലപാടിൽ ഉറച്ച് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: ഒരാൾ മാവോയിസ്റ്റ് ആകുന്നത് ക്രിമിനൽ കുറ്റമല്ലെന്ന ഹൈക്കോടതി പരാമർശത്തിൽ സർക്കാർ അപ്പീൽ നൽകും. ഇതിന്റെ ഭാഗമായി വിധി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്കു സർക്കാർ നിർദ്ദേശം നൽകി. റിപ്പോർട്ട് ലഭിച്ചാലുടൻ അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനം.

ഇന്നലെയാണ് ഇതുസംബന്ധിച്ച ഹൈക്കോടതി പരാമർശമുണ്ടായത്. ഒരാൾ മാവോയിസ്റ്റാകുന്നത് ക്രിമിനൽ കുറ്റമല്ലെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് തെളിവില്ലാതെ പൊലീസിന് തടവിലാക്കാൻ കഴിയില്ലെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്. മാവോയിസ്റ്റ് വേട്ടയുടെ പേരിൽ വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയാണ് സർക്കാരും പൊലീസും സ്വീകരിക്കുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, മാവോയിസ്റ്റ് സംഘങ്ങളുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്ന നിലപാടിലാണ് സർക്കാർ. അതു സായുധ കലാപത്തിന് ആഹ്വാനം ചെയ്യുമെന്നും സർക്കാർ വിലയിരുത്തുന്നു.

2014 മെയ്‌ 20ന് വയനാട്ടിൽ വച്ച് തണ്ടർബോട്ട് ശ്യാം ബാലകൃഷ്ണൻ എന്ന യുവാവിനെ കസ്റ്റഡിയിൽ എടുത്തകേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ശ്യാം ബലകൃഷ്ണന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. മാവോവാദിയാണെന്ന് സംശയിച്ച് നാട്ടുകാർ തടഞ്ഞുവച്ചപ്പോൾ ശ്യാമിനെ രക്ഷിക്കുകയായിരുന്നുവെന്നാണ് തണ്ടർബോൾട്ട് അവകാശപ്പെട്ടത്. എന്നാൽ മാവോവാദിയാണെന്ന് ആരോപിച്ച് തന്നെ തടവിലാക്കുകയായിരുന്നുവെന്നായിരുന്നു ശ്യാമിന്റെ ഹർജി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP