Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ വർഷങ്ങളായി ശിങ്കിടികളാക്കി വച്ച പൊലീസുകാരെ മാറ്റുന്നു; പുനർ നിയമനത്തിനുള്ള ആദ്യ പട്ടികയിൽ ഇടംപിടിച്ചത് 150 പേർ; ഐപിഎസുകാർ മാറുമ്പോൾ പൊലീസുകാരെ കൂടെ കൂട്ടുന്ന പരിപാടി ഇനി നടക്കില്ല

മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ വർഷങ്ങളായി ശിങ്കിടികളാക്കി വച്ച പൊലീസുകാരെ മാറ്റുന്നു; പുനർ നിയമനത്തിനുള്ള ആദ്യ പട്ടികയിൽ ഇടംപിടിച്ചത് 150 പേർ; ഐപിഎസുകാർ മാറുമ്പോൾ പൊലീസുകാരെ കൂടെ കൂട്ടുന്ന പരിപാടി ഇനി നടക്കില്ല

തിരുവനന്തപുരം: സീനിയർ ഐപിഎസ് ഉദ്യോഗസ്ഥർ വർഷങ്ങളായി കൂടെ നിർത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ മാറ്റുന്നതിന് സർക്കാർ നടപടി അന്തിമ ഘട്ടത്തിൽ. സ്ഥലംമാറിപ്പോകുമ്പോൾ എല്ലാം കൂടെ കൊണ്ടുപോയി നിലനിർത്തുന്ന ഇത്തരം 150ഓളം പൊലീസ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് തയ്യാറായിക്കഴിഞ്ഞു. ഉടൻ ഇവരുടെ പുനർവിന്യാസം നടക്കും. ഈ മാസം അവസാനത്തോടെ ഇവരെ വിവിധ വിഭാഗങ്ങളിലേക്ക് പുനർവിന്യസിക്കും.

120 ഐപിഎസ് ഉദ്യോഗസ്ഥരാണ് കേരളത്തിൽ ജോലി ചെയ്യുന്നത്. ഇവരിൽ സീനിയറായ പലരുടേയും കൂടെ വർഷങ്ങളായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥരോടൊപ്പം പതിനഞ്ചുവർഷമായി ജോലി ചെയ്യുന്നവർ പോലും ഉണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥർ തസ്തികകൾ മാറുമ്പോൾ അവർക്കിഷ്ടപ്പെട്ട ഉദ്യോഗസ്ഥരെയും കൂടെ കൂട്ടുന്ന പതിവ് അവസാനിപ്പിക്കാനാണ് സർക്കാരിന്റെ പുതിയ നീക്കം.

ഇവരിൽ പലരും ഉദ്യോഗസ്ഥരുടെ മറ്റ് ഇടപാടുകളിലും സഹായികളായി മാറിക്കഴിഞ്ഞതായും ഇടനിലക്കാരായി പ്രവർത്തിക്കുന്നുണ്ടെന്നും ആക്ഷേപം ശക്തമാണ്. ഇവരിൽ പലരും നയപരമായ കാര്യങ്ങളിൽ വരെ ഇടപെടുന്നുണ്ടെന്നും ഇത് അനുവദിക്കാനാവില്ലെന്നും സർക്കാർ നിർദ്ദേശം നൽകിയതായാണ് വിവരം. ഇതിനുപുറമേ, പൊലീസുകാരെ വീട്ടുജോലിക്കായി നിയമിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാവും. ഈ കീഴ് വഴക്കവും ഇല്ലാതാക്കാനാണ് സർക്കാർ ആലോചന.

എഡിജിപി, ഐജി, ഡിഐജി റാങ്കിലുള്ള ചില ഉദ്യോഗസ്ഥർ മൂന്നോ അതിൽ കൂടുതലോ പൊലീസുകാരെ ഒപ്പം നിർത്തിയിട്ടുണ്ട്. ഡ്രൈവർ, വീട്ടുകാവൽ, പേഴ്‌സണൽ സെക്യൂരിറ്റി എന്നിങ്ങനെയുള്ള പേരിലാണ് നിയമനങ്ങൾ. പരമാവധി രണ്ടു പൊലീസുകാരെ മാത്രമേ ഒപ്പം ജോലിചെയ്യിക്കാവൂ എന്ന നിർദ്ദേശം മറികടന്നാണിതെന്ന ആക്ഷേപം കാലങ്ങളായുണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ ഉണ്ടായിരുന്നില്ല.

സ്ഥലംമാറിപോയ ഉദ്യോഗസ്ഥർപോലും വീട്ടിലെ കാവലിനു പൊലീസുകാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന വിവരങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. ഐപിഎസുകാരോടൊപ്പം നിന്നാൽ സർവീസിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുമെന്നത് പലരേയും ഇത്തരത്തിൽ ഒരേ ഉദ്യോഗസ്ഥനു കീഴെ വർഷങ്ങളോളം ജോലിചെയ്യാൻ പ്രേരിപ്പിക്കുന്ന കാര്യമാണ്.

സ്ഥലം മാറ്റമില്ലാതെ വർഷങ്ങളായി പൊലീസ് ആസ്ഥാനത്ത് തുടർന്ന നിരവധി പൊലീസുമാരെ കഴിഞ്ഞദിവസം എഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ നിർദ്ദേശത്തെത്തുടർന്നു മാറ്റിയിരുന്നു. ഇതിന്റെ അടുത്ത ഘട്ടമെന്ന നിലയ്ക്കാണ് ഇപ്പോൾ ഐപിഎസുകാരുട കൂടെ വർഷങ്ങൾ തുടരുന്നവരെ പുനർവിന്യസിക്കാനുള്ള നടപടിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP