Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സെൻകുമാറിന് വേണ്ടി വാദിച്ച അഡ്വ. ഹാരിസിനെ കെഎസ്ആർടിസി കേസുകളിൽ നിന്ന് സർക്കാർ മാറ്റി; 13 കേസുകളിൽ മൂന്നുമാസത്തിനിടെ തിരിച്ചടിയുണ്ടായതോടെ സ്റ്റാൻഡിങ് കൗൺസലിനും മാറ്റം; വി ഗിരി പുതിയ അഭിഭാഷകൻ

സെൻകുമാറിന് വേണ്ടി വാദിച്ച അഡ്വ. ഹാരിസിനെ കെഎസ്ആർടിസി കേസുകളിൽ നിന്ന് സർക്കാർ മാറ്റി; 13 കേസുകളിൽ മൂന്നുമാസത്തിനിടെ തിരിച്ചടിയുണ്ടായതോടെ സ്റ്റാൻഡിങ് കൗൺസലിനും മാറ്റം; വി ഗിരി പുതിയ അഭിഭാഷകൻ

തിരുവനന്തപുരം: സർക്കാരിനെതിരെ ഡിജിപി ടിപി സെൻകുമാറിന് വേണ്ടി കേസ് വാദിച്ച അഡ്വ. ഹാരിസ് ബീരാനെ കെഎസ്ആർടിസിയുടെ കേസുകൾ വാദിക്കുന്നതിൽ നിന്നും മാറ്റി. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റം എന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വി. ഗിരിയാണ് പുതിയ അഭിഭാഷകൻ. മൂന്നുമാസത്തിനിടെ 13 കേസുകളിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ഹൈക്കോടതിയിലെ സ്റ്റാന്റിങ് കൗൺസലിനെ മാറ്റാനും തീരിമാനിച്ചിട്ടുണ്ട്.

പത്തു വർഷത്തിലേറിയായ സുപ്രീം കോടതിയിൽ കെഎസ്ആർട്ടിസിയുടെ കേസുകൾ ഹാരിസ് ബീരാനായിരുന്നു വാദിച്ചിരുന്നത്. ഡിജിപി സ്ഥാനം സംബന്ധിച്ച കേസിൽ സർക്കാരിനെ തോൽപ്പിച്ചതോടെയാണ് ഹാരിസ് ബീരാൻ ഇടതുപക്ഷ സർക്കാരിന്റെ കണ്ണിലെ കരടായത്.

ഇതാകാം ഇദ്ദേഹത്തെ മാറ്റാൻ കാരണമായതെന്നും റിപ്പോർട്ടുകളുണ്ട്. ഇത് സംബന്ധിച്ച കത്ത് ഗതാഗതമന്ത്രി കെഎസ്ആർടിസി എംഡിക്ക് കൈമാറി. ഇതിനൊപ്പം ഹൈക്കോടതി സ്റ്റാൻഡിങ് കൗൺസിലായ ജോൺ മാത്യുവിനെയും ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

എന്നാൽ ഡി.ജി.പി സ്ഥാനത്ത്‌നിന്ന് മാറ്റിയ ടി.പി സെൻകുമാറിനുവേണ്ടി സുപ്രീംകോടതിയിൽ വാദിക്കുകയും സർക്കാരിന് പ്രതികൂലമായി വിധി നേടിക്കൊടുക്കുകയും ചെയ്തതോടെയാണ് ഹാരിസ് ബീരാൻ അനഭിമതനായത്.

ഹാരിസിനെ മാറ്റാൻ മുഖ്യമന്ത്രി തന്നെ നിർദേശിക്കുകയായിരുന്നു. ഇത് സംബന്ധിച്ച കത്ത് ഗതാഗതമന്ത്രി കെ.എസ്.ആർ.ടി.സി എംഡിക്ക് കൈമാറി. വി. ഗിരിയാണ് പുതിയ അഭിഭാഷകൻ.

എൻ.സി.പി നിർദേശത്തിന്റ അടിസ്ഥാനത്തിൽ മൂന്നുമാസം മുമ്പാണ് ജോൺമാത്യുവിനെ നിയമിച്ചത്. ഇതിനിടെ അടുത്തമാസം 15 മുതൽ ഏഴായിരം രൂപയിൽ താഴെ വരുമാനം ഉള്ള ഓർഡിനറി സർവീസുകളിലെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും സംഗിൾ ഡ്യൂട്ടി ഏർപ്പെടുത്താൻ എം.ഡി നിർദ്ദേശം നൽകി.

ആറര മണിക്കൂറിൽ അധികം ജോലിചെയ്യുന്നവർക്ക് ശേഷിച്ച സമയത്തിന് തുല്യമായ തുക നൽകും. ഏഴായിരം രൂപയിൽ താഴെയുള്ള ഏതെങ്കിലും ഓർഡിനറി സ്റ്റേ സർവീസുകൾ നിലനിർത്തണമെന്നുണ്ടെങ്കിൽ അവയെ ഡബിൾ ഡ്യൂട്ടിയായി പുനക്രമീകരിക്കണമെന്നും നിർദേശമുണ്ട്. റൂട്ടുകേസുകളിലടക്കം തിരിച്ചടി നേരിട്ടതിന്റെ അടിസ്ഥാനത്തിലാണ ്‌ജോൺ മാത്യുവിനെയും മാറ്റുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP