Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ ഊർജിത കർമ്മപരിപാടിയുമായി സംസ്ഥാന സർക്കാർ; തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മാലിന്യ സംസ്‌ക്കാരണത്തിനും ശുചീകരണ പ്രവർത്തനം വിപുലമാക്കാനും നീക്കം

പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ ഊർജിത കർമ്മപരിപാടിയുമായി സംസ്ഥാന സർക്കാർ; തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മാലിന്യ സംസ്‌ക്കാരണത്തിനും ശുചീകരണ പ്രവർത്തനം വിപുലമാക്കാനും നീക്കം

തിരുവനന്തപുരം: പകർച്ച വ്യാധി നിയന്ത്രണത്തിന് വിപുലമായ കർമ്മപരിപാടികളുമായി സംസ്ഥാന സർക്കാർ. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പകർച്ച വ്യാധി നിയന്ത്രണത്തിനും പ്രതിരോധത്തിനും വിപുലമായ പരിപാടിക്കാണ് സർക്കാർ ഊന്നൽ നൽകിയിരിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകൾ വഴി ഈ മാസം തന്നെ ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് തീരുമാനം.

ആദ്യപടിയായി എല്ലാ ജില്ലകളിലും കലക്ടർമാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ അദ്ധ്യക്ഷന്മാരുടെയും മറ്റ് ജനപ്രതിനിധികളുടെയും യോഗവും വിളിക്കും. ജനുവരിയിൽ പ്രത്യേക ഗ്രാമസഭ ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. ജില്ലാതല ചുമതല മന്ത്രിമാർക്ക് നൽകാനും യോഗം തീരുമാനിച്ചു. ഖര - ദ്രവ മാലിന്യ സംസകരണത്തിലുള്ള അപാകതകൾ പരിഹരിക്കുന്നതിനാവും ഊന്നൽ. ജലക്ഷാമം പരിഹരിക്കുക കൊതുകു നിർ്മ്മാർജനം എന്നിവയാണ് മറ്റ് പ്രധാന അജണ്ടകൾ.

വാർഡുതല ആരോഗ്യ സമിതികളുടെ പ്രവർത്തനം ശക്തിപ്പെടുത്തും, ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകും, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കും, ഇതര സംസ്ഥാന തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് എന്നിവയും സംഘടിപ്പിക്കും. ജലക്ഷാമമുള്ള പ്രദേശങ്ങൾ കണ്ടെത്തി ശുദ്ധജലവിതരണം ഉറപ്പാക്കും. ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കും. ഓടകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കും. സർക്കാർ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും ശുചീകരണവും ഉറപ്പാക്കാനും തീരുമാനിച്ചു.

കൊതുക് പെരുകുന്നത് തടയാൻ പൊതുജന പങ്കാളിത്തത്തോടെ നശീകരണ പ്രവർത്തനങ്ങൾ നടപ്പാക്കും. മദ്ധ്യവേനൽ അവധിക്ക് ശേഷം സ്‌കൂൾ തുറക്കുന്നതിനു മുമ്പ് സമഗ്രമായ ശുചികരണവും കൊതുക് - കൂത്താടി നശീകരണവും നടത്തും. റബ്ബർത്തോട്ടങ്ങൾ ഉൾപ്പെടെയുള്ള കൃഷിസ്ഥലങ്ങളിൽ കൊതുകു വർദ്ധനയ്ക്കുള്ള സാദ്ധ്യതകൾ ഇല്ലാതാക്കും. ഫിഷിങ് ഹാർബറുകളിലും തീരപ്രദേശങ്ങളിലും കൊതുക് പെരുകുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കും. മലമ്പനി ബാധിത സംസ്ഥാനങ്ങളിൽനിന്ന് വരുന്ന തീവണ്ടി കോച്ചുകളിൽ കൊതുക് നശീകരണം നടത്തും. റെയിൽവെ സ്റ്റേഷനിലും പരിസരങ്ങളിലും കൊതുക് എലി എന്നിവ പെരുകുന്ന സാഹചര്യം നിയന്ത്രിക്കും ആശുപത്രികളും പരിസരങ്ങളും ശുചീകരിച്ച് കൊതുക് മുക്തമാക്കാനും യോഗത്തിൽ തീരുമാനമായി.

മന്ത്രിമാരായ കെ. കെ.ശൈലജ, എ.കെ.ബാലൻ, ടി.പി.രാമകൃഷ്ണൻ, ജി.സുധാകരൻ, കെ.ടി.ജലീൽ, കെ.രാജു, സി.രവീന്ദ്രനാഥ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP