Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓണത്തിന് മലയാളികളെ കുടിപ്പിച്ചു കിടത്താൻ തന്നെ പിണറായി സർക്കാറിന്റെ നീക്കം! 200 ബാറുകൾ കൂടി തുറക്കാൻ അവസരം ഒരുക്കുന്നത് ദേശീയ പാതകളുടെ പദവി എടുത്തു കളഞ്ഞ്; തീരുമാനം നാളെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടായേക്കും; സർക്കാർ നീക്കം പാതകളുടെ പദവി മാറ്റുന്നതിൽ സംസ്ഥാനങ്ങളുടെ അധികാരത്തിൽ ഇടപെടില്ലെന്ന സുപ്രീം കോടതി നിലപാടിന്റെ ചുവടു പിടിച്ച്

ഓണത്തിന് മലയാളികളെ കുടിപ്പിച്ചു കിടത്താൻ തന്നെ പിണറായി സർക്കാറിന്റെ നീക്കം! 200 ബാറുകൾ കൂടി തുറക്കാൻ അവസരം ഒരുക്കുന്നത് ദേശീയ പാതകളുടെ പദവി എടുത്തു കളഞ്ഞ്; തീരുമാനം നാളെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടായേക്കും; സർക്കാർ നീക്കം പാതകളുടെ പദവി മാറ്റുന്നതിൽ സംസ്ഥാനങ്ങളുടെ അധികാരത്തിൽ ഇടപെടില്ലെന്ന സുപ്രീം കോടതി നിലപാടിന്റെ ചുവടു പിടിച്ച്

തിരുവനന്തപുരം: ഓണത്തിന് മലയാളിയെ കുടിപ്പിച്ചു കിടത്താൻ സംസ്ഥാന പാതകളുടെ പദവി മാററുന്ന കാര്യം മന്ത്രിസഭായോഗം പരിഗഹണിച്ചേക്കും. 500 മീറ്റർ ദൂരപരിധിയിൽ മദ്യവിൽപ്പന നിരോധിച്ച സുപ്രീം കോടതി വിധി മറികടക്കാനുള്ള കുറുക്കു വഴിയാണ് സർക്കാർ തേടുന്നത്. 

കൂടുതൽ ബാറുകൾ തുറക്കുന്നതിനായി സംസ്ഥാന പാതകൾ ഡീനോട്ടിഫൈ ചെയ്യാനാണ് നീക്കം

കോർപ്പറേഷൻ, മുനിസിപ്പൽ പരിധിയിലെ റോഡുകളുടെ പദവി മാറ്റുന്നതു വഴി കോടതിവിധി വഴി പൂട്ടിയ ബാറുകൾ തുറക്കാനാകും. സംസ്ഥാന പാതകളുടെ പേരുമാറ്റി നഗരപാതയാക്കിയാൽ കേരളത്തിൽ 180 മദ്യശാലകൾക്ക് കൂടി തുറന്നു പ്രവർത്തിക്കാം. ഇതിൽ നൂറോളം ബാറുകളും ഉൾപ്പെടും.

റോഡപകടങ്ങൾ കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് ദേശീയ സംസ്ഥാന പാതകളുടെ 500 മീറ്റർ ദൂരപരിധിയിൽ മദ്യവില്പനശാലകൾ സുപ്രീം കോടതി നിരോധിച്ചത്. ഇത് സംസ്ഥാനത്തിന്റെ വരുമാനത്തെ ബാധിച്ചെന്ന വിലയിരുത്തലാണ് സർക്കാരിനുള്ളത്. ദിനം പ്രതി മൂന്നു കോടി രൂപയുടെ നഷ്ടം സർക്കാരിനുണ്ടാകുന്നു എന്നാണ് ധനമന്ത്രാലയത്തിന്റെ കണക്ക്. പ്രതിവർഷം ആയിരം കോടിയിലേറെ തുക നഷ്ടപ്പെടുന്നതു തടയാനാണ് സർക്കാരിന്റെ നീക്കം. മറ്്‌റു ചില സംസ്ഥാനങ്ങൾ നഗരഭാഗങ്ങളിൽ പാതകളുടെ പേരു മാറ്റുകയും അനുകൂല കോടതി വിധി സമ്പാദിക്കുകയും ചെയ്ത സാഹചര്യത്തിലാണു കേരളവും ഈ മാർഗ്ഗം സ്വീകരിക്കുന്നത്.

പ്രതിപക്ഷം ഇക്കാര്യത്തിൽ പതിവു പ്രതിഷേധമല്ലാതെ ഏറെ എതിർപ്പുകൾ പ്രകടിപ്പിക്കാതിരുന്നതും സർക്കാരിന് ആത്മവിശ്വാസം പകർന്നു. മദ്യവിരുദ്ധസമിതികളുടെ എതിർപ്പും കാര്യമായി സർക്കാരിന് നേരിടേണ്ടി വരില്ല എന്നും കണക്കു കൂട്ടുന്നു. ബാറുകൾ നിരോധിച്ച യുഡിഎഫിന്റെ മദ്യനയം തിരുത്തിയാൽ മതസംഘടനകൾ ഇടപെടുമെന്ന ഭീഷണിയും ഒഴിവായിട്ടുണ്ട്. ഇതൊക്കെ പുതിയ ബാറുകൾക്ക് ലൈസൻസ് നല്കാനുള്ള നീക്കത്തിനു പിന്നിലുണ്ട്. പഞ്ചാബ് , ഹിമാചൽ പ്രദേശ്, ഛത്തീസ്‌ഗഢ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ ദേശീയ പാതകളുടെ പേരു മാറ്റുന്നതിനായി സ്വീകരിച്ച നടപടിക്രമങ്ങൾ കേരളം പരിശോധിച്ചിരുന്നു. ഇതിന്റെയെല്ലാം രേഖകളും ശേഖരിച്ചു.ദേശീയ പാതകൾ നഗരപരിധിയിൽ ആകുമ്പോൾ ട്രാഫിക് വേഗം കുറവാണെന്നും അതിനാൽ തന്നെ പാതകളെ പുനർനാമകരണം ചെയ്യുന്നതിൽ തെറ്റില്ലെന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്. നഗരങ്ങളിലെ ഇത്തരം സ്ഥലങ്ങളെ അതുകൊണ്ടു തന്നെ കോടതി ഒഴിവാക്കുയും ചെയ്തു.

എന്നാൽ, സർക്കാരിന്റെ നീക്കം വളരെ ചടുലമാണ്. സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സഹകരണം ഈ പദവി മാറ്റത്തിന് ആവശ്യമാണ്. അതുകൊണ്ടു തന്നെ എക്‌സൈസ് വകുപ്പിന്റെ നിർദ്ദേശം സർക്കാരിന്റെ പൊതു തീരുമാനം എന്ന നിലയിലാണ് നടപ്പാക്കുക. പൊതുമരാമത്ത് വകുപ്പാണ് പദവി മാറ്റവുമായി ബന്ധപ്പെട്ട സാങ്കേതികകടമ്പകൾ പൂർത്തീകരിക്കേണ്ടത്.മന്ത്രിസഭയുടെ തീരുമാനമായാൽ ഉടൻ നിയമസഭയിൽ ഭേദഗതി ബിൽ അവതരിപ്പിച്ച് അംഗീകാരം നേടാനാണ് പദ്ധതി. ഇത് പ്രതീക്ഷിക്കും പോലെ നടന്നാൽ ഓണത്തിനു തന്നെ പുതിയ ബാറുകൾ തുറക്കും. മലയാളിക്ക് ഓണമാഘോഷിക്കാൻ സർക്കാർ സമ്മാനം ഈ രീതിയിലാവും. ഈ തീരുമാനങ്ങൾക്ക് സിപി എം പിന്തുണയുമുണ്ട്. എന്നാൽ സർക്കാർ നടപടി കോടതി കയറാനും സാദ്ധ്യതയുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവ് അസാധുവാക്കാൻ മാത്രമാണോ പുനർനാമകരണമെന്നു പരിശോധിക്കുമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും പരാതി നല്കാൻ സാദ്ധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP