Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിമണലിൽ സർക്കാർ അപ്പീലിന്; സ്വകാര്യമേഖലയിൽ ഖനനം പാടില്ലെന്ന നിലപാടിൽ വ്യവസായ വകുപ്പ്; നിയമപോരാട്ടം വഴിപാടാകരുതെന്ന് സുധീരന്റെ നിർദ്ദേശം

കരിമണലിൽ സർക്കാർ അപ്പീലിന്;  സ്വകാര്യമേഖലയിൽ ഖനനം പാടില്ലെന്ന നിലപാടിൽ വ്യവസായ വകുപ്പ്; നിയമപോരാട്ടം വഴിപാടാകരുതെന്ന് സുധീരന്റെ നിർദ്ദേശം

തിരുവനന്തപുരം: കരിമണൽ ഖനനത്തിന് സ്വകാര്യമേഖലയെ പരിഗണിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കും. അപ്പീൽ ഫയൽ ചെയ്യാൻ വ്യവസായ വകുപ്പ് നടപടികൾ തുടങ്ങി. ഖനനാനുമതി സ്വകാര്യമേഖലയ്ക്ക് നൽകാനാകില്ലെന്ന് കേരളം വാദം ഉന്നയിക്കും.

വിഷയം യുഡിഎഫിലും ചർച്ച ചെയ്യണമെന്നാണ് വ്യവസായ വകുപ്പിന്റെ നിലപാട്. കരിമണൽ ഖനനം സ്വകാര്യ മേഖലയ്ക്ക് അനുവദിക്കുന്നത് വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കരിമണൽ ഖനനത്തിനെതിരേ കെപിസിസി അധ്യക്ഷൻ വി എം.സുധീരൻ തന്നെ സർക്കാരിനെതിരേ മുൻപ് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഇതു കൂടി പരിഗണിച്ചാണ് സുപ്രീം കോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചത്. കരിമണൽ ഖനനം സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നതിൽ ഭരണ പ്രതിപക്ഷ ഭേദമെന്യേ ചിലർ ഗൂഢാലോചന നടത്തിയെന്ന് ചീഫ് വിപ്പ് പി.സി.ജോർജും പ്രതികരിച്ചരുന്നു.

തൊഴിൽ മന്ത്രി ഷിബു ബേബി ജോണും ഖനനത്തിനെതിരെ രംഗത്ത് വന്നിരുന്നു. മുന്നണിയുടെ ഭാഗമായ ആർഎസ്‌പിക്കും ഇതേ നിലപാടാണ്. ഖനന ലോബിക്ക് അനുകൂലമായി നിലപാട് എടുത്താൽ അത് തിരിച്ചടിയുണ്ടാക്കുമെന്ന് ആർഎസ്‌പി നേതാവ് എൻ കെ പ്രേമചന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് അപ്പീൽ നീക്കം. അതിനിടെ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ വൈകാൻ കാരണം അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലെ വീഴ്ചയാണെന്ന് കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപനും വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ പരിഹാസ്യമാകുന്ന രീതിയിൽ അപ്പീൽ നൽകരുതെന്ന വാദവും ഉണ്ട്. സംസ്ഥാന സർക്കാരിന്റെ നിലപാടിനെ സുപ്രീം കോടതി തള്ളിയാൽ ഖനന ലോബിക്ക് സംസ്ഥാനത്തി താവളമൊരുക്കാൻ സാധിക്കും. കോടതികളിലൂടെ ഇതിനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് പല കേസുകളിലും വാദമുയർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ സത്യസന്ധരായ അഭിഭാഷകരെ കൊണ്ട് അപ്പീൽ നൽകി വിധി സർക്കാരിന് അനുകൂലമാക്കിയെ മതിയാകൂ എന്നാണ് കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ ആവശ്യം. ഇല്ലാത്ത പക്ഷം താൻ തന്നെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് സുധീരൻ പറഞ്ഞു.

സ്വകാര്യപൊതു മേഖലയിൽ കരിമണൽ ഖനനത്തിനുള്ള അനുമതിക്കായി സമർപ്പിച്ച അപേക്ഷകൾ പരിഗണിക്കാൻ സംസ്ഥാന സർക്കാറിന് ഹൈക്കോടതി കഴിഞ്ഞദിവസം നിർദ്ദേശം നൽകിയിരുന്നു. ഇതുസംബന്ധിച്ച് 2013ലെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 29 അപേക്ഷകളാണ് പരിഗണനക്കായി സർക്കാറിന്റെ മുന്നിലുള്ളത്. വൈകി ലഭിച്ച അപേക്ഷകൾ പരിഗണിക്കേണ്ടെന്നും കോടതി നിർദേശിച്ചിരുന്നു.

ഖനന അപേക്ഷ സർക്കാർ തള്ളിയതിനെതിരെ ആലുവയിലെ കേരള റെയർ എർത്ത്‌സ് ആൻഡ് മിനറൽസ് ആണ് ഹർജി നൽകിയത്. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടേണ്ടതില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഖനന അനുമതി നൽകൽ കേന്ദ്ര സർക്കാറിന്റെ അധികാര പരിധിയിലാണ്. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ അധികാരം പരിമിതമാണെന്നും ഡിവിഷൻ ബെഞ്ച് ഓർമിപ്പിച്ചു.

സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് വന്ന് ഒന്നര വർഷം കഴിഞ്ഞാണ് സർക്കാർ അപ്പീൽ നൽകുന്നത്. ആ കാലതാമസം മാപ്പാക്കി നൽകേണ്ട കാര്യമില്ല. എങ്കിലും അപ്പീൽ വസ്തുത വിലയിരുത്തി പരിശോധിക്കുകയാണ്. നയ തീരുമാനം പരിഗണനയിലായിരുന്നെന്നാണ് കാലതാമസത്തിന് കാരണമായി പറയുന്നത്. അത് അംഗീകരിക്കാനാവില്ലെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP