Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിവറേജസ് കോർപ്പറേഷന്റെ മദ്യശാലകൾക്ക് ഒരേ നിറം നൽകാൻ തീരുമാനം; ചുവപ്പ് പശ്ചാത്തലത്തിൽ ഡിസൈനായി മഞ്ഞയും നീലയും വരകൾ; പുതിയ ലോഗോയും ഒരുക്കി നടപ്പിലാക്കുന്നത് ബെവ്‌കോ ഔട്ട്ലെറ്റുകളുടെ വിപുലമായ നവീകരണം; ഓരോ ഔട്ട്ലെറ്റിനും അഞ്ചു ലക്ഷം വരെ ചെലവഴിക്കാൻ അനുമതി

ബിവറേജസ് കോർപ്പറേഷന്റെ മദ്യശാലകൾക്ക് ഒരേ നിറം നൽകാൻ തീരുമാനം; ചുവപ്പ് പശ്ചാത്തലത്തിൽ ഡിസൈനായി മഞ്ഞയും നീലയും വരകൾ; പുതിയ ലോഗോയും ഒരുക്കി നടപ്പിലാക്കുന്നത് ബെവ്‌കോ ഔട്ട്ലെറ്റുകളുടെ വിപുലമായ നവീകരണം; ഓരോ ഔട്ട്ലെറ്റിനും അഞ്ചു ലക്ഷം വരെ ചെലവഴിക്കാൻ അനുമതി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പൊതു ഖജനാവിന് ഏറ്റവുമധികം വരുമാനം നൽകുന്ന ബിവറേജസ് കോർപ്പറേഷന് മുതിയ മുഖം നൽകാനൊരുങ്ങി സർക്കാർ. ഇതിന്റെ ഭാഗമായി ബിവറേജസിന്റെ എല്ലാ ഔട്ട്ലെറ്റുകൾക്കും ഒരേ പോലെ നിറം നൽകും. ചുവപ്പ് പശ്ചാത്തലത്തിൽ മഞ്ഞയും നീലയും നിറത്തിൽ വരകളുള്ളതാണ് പുതിയ ഡിസൈൻ. ബിവറേജസിന്റെ ലോഗോയും പരിഷ്‌കരിച്ച് ആകർഷണമായ രീതിയിൽ എല്ലായിടത്തും ഒരേ പോലെ സ്ഥാപിക്കും. ഓണത്തിന് മുൻപ് തന്നെ ബിവറേജസ് കോർപ്പറേഷന്റെ എല്ലാ ഔട്ട്ലെറ്റുകളും നവീകരിക്കാനുള്ള തീരുമാനമാണ് സർക്കാരെടുത്തിരിക്കുന്നത്. അതിനായുള്ള ടെൻണ്ടർ നടപടികളും ആരംഭിച്ചു കഴിഞ്ഞു.

നവീകരണം നടത്തുന്നതിനായി രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ ഓരോ മദ്യശാലയ്ക്കും ചെലവാക്കാനുള്ള അനുമതിയുമുണ്ട്. നവീകരണത്തിന്റെ ഭാഗമായി ഔട്ട്ലെറ്റുകളിൽ കൂടുതൽ കൗണ്ടറുകൾ, ഗ്ലാസ് വാതിൽ, നിലത്ത് ടൈൽസ് പതിക്കൽ മികച്ച റൂഫിങ് സംവിധാനം എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഒരുക്കുന്നത്. ബിവറേജസിന്റെ മദ്യശാലകൾ മിക്കയിടങ്ങളിലും മോശമായ അവസ്ഥയിലാണ്.

പൊട്ടിയ തറയോടുകളും, ക്യു നിൽക്കുന്ന ഭാഗത്തെ മോശമായ മേൽക്കൂരയും ആളുകൾക്ക് ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ട്. പ്രശ്നം പരിഹരിക്കുന്നതിനായി വാടക കെട്ടിടങ്ങളിലേക്ക് പ്രവർത്തനം മാറ്റുന്നതിനും ആലോചനയുണ്ട്. മദ്യശാലകളിലെ സുരക്ഷിതത്വം വർധിപ്പിക്കുന്നതിനായി യൂണിഫോമുള്ള സെക്യുരിറ്റി ജീവനക്കാരെ നിയമിക്കുന്നതിനും തീരുമാനമായി. സംസ്ഥാനത്താകമാനം 270 വിദേശ മദ്യശാലകളാണ് ബിവറേജസ് കോർപ്പറേഷനുള്ളത്.

സംസ്ഥനത്തിന് ഏറ്റവുമധികം വരുമാനം നൽകിയിട്ടും നാളുകളായി ശോച്യാവസ്ഥയിലാണ് സംസ്ഥാനത്തെ മിക്ക ഔട്ട്ലെറ്റുകളും. 2017-18 സാമ്പത്തിക വർഷം മാത്രം 11,024 കോടി രൂപയുടെ മദ്യം വിറ്റഴിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇതിന് മുൻപിലത്തെ സാമ്പത്തിക വർഷത്തെക്കാൾ 671 കോടി രൂപയുടെ അധിക വരുമാനമാണ് കഴിഞ്ഞ തവണ ലഭിച്ചത്. പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം 86 പുതിയ ബാറുകൾക്കും അനുമതി നൽകിയിരുന്നു. വരുന്ന ഓണത്തിനും സംസ്ഥാനത്ത് പതിവുപോലെ തന്നെ റെക്കോർഡ് മദ്യവിൽപന നടക്കുമെന്നാണ് പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP