Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആശുപത്രികൾ അടച്ചിട്ടാൽ മാനേജ്‌മെന്റുകൾക്കെതിരെ കർശന നടപടിയെന്ന് സർക്കാർ; ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ അത്തരമൊരു തീരുമാനം ഇല്ലെന്ന് വ്യക്തമാക്കി മാനേജ്‌മെന്റ് സംഘടന

ആശുപത്രികൾ അടച്ചിട്ടാൽ മാനേജ്‌മെന്റുകൾക്കെതിരെ കർശന നടപടിയെന്ന് സർക്കാർ; ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ അത്തരമൊരു തീരുമാനം ഇല്ലെന്ന് വ്യക്തമാക്കി മാനേജ്‌മെന്റ് സംഘടന

കൊച്ചി: നഴ്‌സുമാരുടെ സമരത്തെ പരാജയപ്പെടുത്താൻ ലക്ഷ്യമിട്ട് തിങ്കളാഴ്ച മുതൽ ആശുപത്രികൾ അടിച്ചിടാനുള്ള സ്വകാര്യ മാനേജ്‌മെന്റുകളുടെ തീരുമാനത്തെ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. അതേസമയം, മന്ത്രിയുടെ പ്രസ്താവന വന്നതിന് പിന്നാലെ ആശുപത്രികൾ അടച്ചിടാൻ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കോൺഫെഡറേഷൻ ഓഫ് പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻസും രംഗത്തുവന്നു.

ആശുപത്രികൾ അടച്ചിടാൻ തീരുമാനിച്ചാൽ വേണ്ടിവന്നാൽ എസ്മ വരെ പ്രയോഗിക്കാനുള്ള ആലോചനയിലാണ് സർക്കാരെന്ന റിപ്പോർട്ടുകളും വന്നിരുന്നു. ഇതിന് പിന്നാലെയാണ് അത്തരമൊരു തീരുമാനം ഇല്ലെന്ന നിലപാട് ആശുപത്രി മാനേജ്‌മെന്റുകളുടെ സംഘടന വ്യക്തമാക്കിയിട്ടുള്ളത്.

ഇത്തരത്തിലുള്ള തീരുമാനം എടുത്തിട്ടില്ല. ആരെങ്കിലും അത്തരം വ്യക്തിപരമായ തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അത് അസോസിയേഷന്റെ തീരുമാനമായി കണക്കാക്കേണ്ടതില്ലെന്നാണ് ആശുപത്രി മാനേജ്‌മെന്റുകൾ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. അസോസിയേഷനിൽ അംഗമായ ഏതെങ്കിലും മാനേജ്‌മെന്റുകൾ അങ്ങനെ തീരുമാനം എടുത്തിട്ടുണ്ടാകാമെന്നും എന്നാൽ ആശുപത്രി അടച്ചിട്ട് സമരത്തെ നേരിടുന്നതിന് അസോസിയേഷൻ തീരുമാനിച്ചിട്ടില്ലെന്നുമാണ് മാനേജ്‌മെന്റുകളുടെ കോൺഫെഡറേഷൻ നേതൃത്വം അറിയിച്ചിട്ടുള്ളത്. തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ അടച്ചിടുമെന്നായിരുന്നു റിപ്പോർട്ടുകൾ.

അടിയന്തര ആവശ്യങ്ങളിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കുമെന്നും മാനേജ്‌മെന്റുകൾ അറിയിച്ചെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഈ മാസം 17 മുതൽ നഴ്സുമാർ സമ്പുർണ പണിമുടക്ക് നഴ്സുമാർ പ്രഖ്യാപിച്ചിരുന്നു. മിനിമം വേജസ് കമ്മിറ്റി നിശ്ചയിച്ച വേതന വർധന അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് നഴ്‌സുമാരുടെ സംഘടനകൾ. സർക്കാർ കൂടുതൽ വാർഡുകൾ തുറന്നാൽ രോഗികളെ അവിടെയെത്തി ശുശ്രൂഷിക്കാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതി നിശ്ചയിച്ച 20,000 രൂപ അടിസ്ഥാന ശമ്പളം എന്ന നിർദ്ദേശം നടപ്പാക്കണമെന്ന ആവശ്യമാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. ഇത് നൽകാമെന്ന അറിയിച്ചിട്ടുള്ള മാനേജ്മെന്റുകൾക്ക് കീഴിലുള്ള ആശുപത്രികളെ പണിമുടക്കിൽ നിന്നും ഒഴിവാക്കുമെന്നും യുനൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. 16ാം തീയതി വരെയാണ് മാനേജ്മെന്റുകൾക്ക് സമയം അനുവദിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP