Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രൊമോഷൻ സജീവമായതോടെ നേരിട്ടു നിയമിതരാകുന്ന എസ്‌ഐമാരേക്കാൾ കൂടുതൽ ഗ്രേഡ് എസ്‌ഐമാർ; ഓഫീസർമാരുടെ സംഘടന പിടിച്ചെടുത്തു കോൺസ്റ്റബിൾമാർ; പൊലീസ് അസോസിയേഷനിൽ പുതിയ വിവാദം

പ്രൊമോഷൻ സജീവമായതോടെ നേരിട്ടു നിയമിതരാകുന്ന എസ്‌ഐമാരേക്കാൾ കൂടുതൽ ഗ്രേഡ് എസ്‌ഐമാർ; ഓഫീസർമാരുടെ സംഘടന പിടിച്ചെടുത്തു കോൺസ്റ്റബിൾമാർ; പൊലീസ് അസോസിയേഷനിൽ പുതിയ വിവാദം

തിരുവനന്തപുരം: പൊലീസ് അസോസിയേഷനിൽ പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണിപ്പോൾ. പ്രൊമോഷൻ സജീവമായതോടെ നേരിട്ടു നിയമിതരാകുന്ന എസ്‌ഐമാരേക്കാൾ കൂടുതൽ ഗ്രേഡ് എസ്‌ഐമാരായതാണ് പുതിയ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്.

ഗ്രേഡ് എസ്‌ഐമാരുടെ എണ്ണം കൂടിയതോടെ ഇവരാണിപ്പോൾ ഓഫീസർമാരുടെ സംഘടന പിടിച്ചെടുത്തിരിക്കുന്നത്. കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നേരിട്ടു നിയമനം ലഭിച്ച എസ്‌ഐമാരും സിഐമാരുമൊക്കെ പടിക്കു പുറത്തായ അവസ്ഥയാണിപ്പോൾ. കോൺസ്റ്റബിളായി കയറി സ്ഥാനക്കയറ്റം ലഭിച്ച ഗ്രേഡ് എഎസ്‌ഐമാരും എസ്‌ഐമാരുമാണ് ജില്ലാ കമ്മിറ്റികളിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷവും. ഇവരിൽ പലരും പൊലീസ് അസോസിയേഷന്റെ മുൻ ഭാരവാഹികളുമാണ്.

അതേസമയം, വേണ്ടത്ര പരിഗണന കിട്ടാത്തതിനാൽ പുതിയ സംഘടനയ്ക്കു രൂപം നൽകുന്നതിനെക്കുറിച്ച് ആലോചിക്കുകയാണു നേരിട്ടു നിയമനം ലഭിച്ച സർക്കിൾ ഇൻസ്‌പെക്ടർമാരും എസ്‌ഐമാരും. എഎസ്‌ഐമാർ മുതൽ സിഐമാർ വരെ ഉൾപ്പെടുന്നതാണു പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണു സമയബന്ധിത ഗ്രേഡ് പ്രമോഷൻ വന്നത്. കോൺസ്റ്റബിളായി കയറി 21 വർഷം പൂർത്തിയാക്കുന്നവർക്കു ഗ്രേഡ് എഎസ്‌ഐ പദവി ലഭിച്ചതോടെ സംഘടനയിൽ ഇവർ ആധിപത്യം സ്ഥാപിച്ചു. നേരിട്ടു നിയമനം ലഭിച്ച ഓഫിസർമാരെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കാനും തുടങ്ങി. പൊലീസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായിരുന്ന മണികണ്ഠൻ നായരും ഉദയകുമാറുമാണു ഗ്രേഡ് എസ്‌ഐ പദവി ലഭിച്ചതോടെ ഓഫിസർ സംഘടനയുടെ സംസ്ഥാന ഭാരവാഹികളായതും.

ആകെ 28 ജില്ലാ കമ്മിറ്റികളാണ്. തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട 121 പേരിൽ നേരിട്ടു നിയമനം ലഭിച്ച ആറു പേരേയുള്ളൂ. കൊല്ലം സിറ്റി കമ്മിറ്റിയിൽ അഞ്ചു പേരും ആലപ്പുഴയിൽ ഒരാളും കോഴിക്കോട് റൂറലിൽ രണ്ടു പേരും കണ്ണൂരിൽ ഒരാളുമാണു ജില്ലാ കമ്മിറ്റിയിലുള്ള നേരിട്ടു നിയമനം ലഭിച്ചവർ. മറ്റു ജില്ലാ കമ്മിറ്റികളിൽ ഇവർക്കു പ്രാതിനിധ്യം പോലുമില്ല. സ്റ്റേഷൻ ചാർജ് വഹിക്കുന്ന ഉദ്യോഗസ്ഥർ മൽസരിക്കുന്നത് ഒഴിവാക്കാൻ പല സ്ഥലത്തും ഇവരുടെ പേരു നിർദ്ദേശിക്കാനോ പിന്താങ്ങാനോ ഗ്രേഡ് എസ്‌ഐമാരും എഎസ്‌ഐമാരും തയാറായില്ല. പൊലീസ് അസോസിയേഷന്റെ ചില മുൻകാല സിപിഐ(എം) ഭാരവാഹികളുടെ നിർദ്ദേശവും ഇതിനു പിന്നിലുണ്ട്. 21 നാണു ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഗ്രേഡ് എസ്‌ഐമാരും എഎസ്‌ഐമാരുമാകും മിക്ക ജില്ലകളിലും ഭാരവാഹികൾ.

ഗസറ്റഡ് ഓഫിസർമാർക്കു മാത്രമായി ആന്ധ്ര മാതൃകയിൽ സംഘടന രൂപീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സിഐ മുതൽ നോൺ ഐപിഎസ് എസ്‌പി വരെയുള്ളവരുടെ സംഘടനയാണിത്. കോൺസ്റ്റബിൾ മുതൽ എസ്‌ഐ വരെയുള്ളവർക്കായി മറ്റൊന്നുമുണ്ട്. ഇപ്പോൾ ഡിവൈഎസ്‌പിമാർക്കും നോൺ ഐപിഎസ് എസ്‌പിമാർക്കുമായി സർവീസ് ഓഫിസേഴ്‌സ് അസോസിയേഷൻ എന്ന സംഘടനയുണ്ട്.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാലും മറുനാടൻ മലയാളിയുടെ പുനർജന്മദിനം പ്രമാണിച്ചും മറുനാടൻ കുടുംബസംഗമം നടക്കുന്നതിനാലും വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ മാത്രമേ നാളെ (15.08.2016) അപ്‌ഡേറ്റ് ചെയ്യുകയുള്ളൂ- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP