Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഈ ഗ്രാമസേവകന്റെ കരുതലിൽ നിറവേറിയത് നിർധന കുടുംബത്തിന്റെ വീടെന്ന സ്വപ്‌നം; വിധി തളർത്തിയ ജീവിതത്തെ പഴിച്ച ജോസഫിനും കുടുംബത്തിനും ജയൻ എം നായർ ഗ്രാമസേവകൻ മാത്രമല്ല രക്ഷകൻ കൂടിയാണ്; അറിയാതെ പോകരുത് ഇടുക്കി വാഴത്തോപ്പ് പഞ്ചായത്തിലെ ഈ ഗ്രാമസേവകന്റെ കഥ!

മറുനാടൻ ഡെസ്‌ക്‌

ഗ്രാമസേവകൻ എന്നാൽ ഗ്രാമത്തിലെ ജനതയുടെ കണ്ണീരൊപ്പുന്നവൻ .. സേവനം നൽകുന്നവൻ... സംരക്ഷണം ഒരുക്കുന്നവൻ. അങ്ങനെ എല്ലാ അർത്ഥത്തിലും ഗ്രാമസേവകൻ എന്ന വാക്കിന് ഉത്തമ ഉദാഹരണമാകുകയാണ് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ജയൻ എം നായർ. വിദ്യാഭ്യാസമല്ല ജനങ്ങളുടെ പ്രശ്‌നങ്ങൾ കണ്ടറിഞ്ഞ് പരിഹാരം കാണുന്നതാണ് യഥാർത്ഥ ഭരാണിധാകാരിയുടെ വിജയം എന്നത് പ്രാവർത്തികമാക്കുകയാണ് ഇടുക്കി വാഴത്തോപ്പ് പഞ്ചായത്തലിലെ ഗ്രാമസേവകനായ ജയൻ എം നായർ. തന്റെ വില്ലേജിന് കീഴിൽ അവശത അനുഭവിക്കുന്ന കുടുംബത്തിന് ആശ്രയമായിട്ടാണ് ജയൻ മറ്റുള്ളവരിൽ നിന്നും വൃത്യസ്തത കൈവരിച്ചത്.

ഏറെ നാളായി അവശത അനുഭനവിക്കുന്ന തന്റെ വില്ലേജ് പരിധിയിൽ വരുന്ന ജോസഫ്-സലോമി ദമ്പതികൾക്ക് ലൈഫ് ഭവനപദ്ധതി വഴി ജയൻ വഴിയൊരുക്കി നൽകിയത് കയറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്‌നമാണ്. 2010ൽ ഇ എംഎസ് ഭവന പദ്ധതി വഴി വീടനുവധിച്ചിരുന്ന ജോസഫ്-സലോമി ദമ്പതികൾക്ക് ഇതു പ്രകാരം വീടിനായി സർക്കാർ 52,500 രൂപ ബ്ലോക്ക് വക നൽകിയിരുന്നു. എന്നാൽ ജോസഫിന്റെ സഹോദരി മാരക രോഗം വന്ന് കിടപ്പിലായതോടെ ഈ തുകയുടെ നല്ലൊരുഭാഗവും ഇദ്ദേഹത്തിന്റെ സഹോദരിയുടെ ചികിത്സക്കായി വിനിയോഗിക്കുകയും ചെയ്തു.

സുമനസുകളുടെ സഹായത്താൽ തുടർചികിത്സക്ക് പണം കണ്ടെത്തി ജീവിതം വീണ്ടെടുത്തു നൽകുകയായിരുന്നു. ഇതിനു തൊട്ടുപിന്നാലെ ജോസഫ് കിടപ്പിലാകുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തു. വീടിന്റെ നിർമ്മാണം പുരോഗതി അറിയാനെത്തിയ ഗ്രാമസേവകനായ ജയൻ ഈ കുടുംബത്തിന്റെ അവസ്ഥ കണ്ട് രംഗത്തെത്തുകയായിരുന്നു. സർക്കാർ തലത്തിൽ എന്തെങ്കിലും സഹായം ഇവർക്ക് ഏർപ്പെടുത്തി നൽകുക മാത്രമായിരുന്നു ജയന് മുന്നിലുള്ള ഏക വഴി.

അതിനായി എല്ലാ തലത്തിലും ജയൻ നേരിട്ട് ഇടപെടലും നടത്തി. സംസ്ഥാന സർക്കാരിന്റെ ഭവനപദ്ധതിയായ ലൈഫ് പദ്ധതിവഴി വീട് നിർമ്മിക്കാൻ ജയൻ മുൻ കൈ എടുത്തപ്പോൾ നിലാരംബരായ ആ കുടുംബത്തിന് അതൊരു ഉയർന്നെഴുന്നേപ്പ് ആയിരുന്നു. ലൈഫ് പദ്ധതി വഴി ലഭിച്ചത് 1,40000 രൂപ മാത്രമാണ്. ഈ കുഞ്ഞ് തുകയ്ക്ക് വീട് നിർമ്മാണം പൂർത്തിയാവില്ലെന്ന് ജയന് ഉറപ്പായതോടെ ജയൻ ജോസഫിന്റെ വീട് സ്ഥിതി ചെയ്യുന്ന 14ാം വാർഡ് പ്രതിനിധിയെ കണ്ട കാര്യം അവതരിപ്പിച്ചു. വാർഡ് മെമ്പർ റീത്താ സൈമൻ ജയന്റെ ആവശ്യം അംഗീകരിക്കുകയും ജോസഫിന് വീട് നിർമ്മിക്കാൻ കൂലിവാങ്ങാതെ ഒരു മേസ്തിരിയെ സംഘടിപ്പിക്കുകയുമായിരുന്നു.

തുടക്കത്തിൽ ജയനുമായി ഇടഞ്ഞു നിന്ന ഭരണസമിതി അവസാനം ഇവർക്കനുകൂലമായ നിലപാട് സ്വീകരിച്ചതോടെ ലൈഫ് പദ്ധതി പ്രകാരം ജോസഫിനും കുടുംബത്തിനും വീടെന്ന സ്വപ്‌നം ശരവേഗത്തിൽ നേടാൻ കഴിഞ്ഞു. പണത്തിന് ബുദ്ധിമുട്ട് വന്നപ്പോൾ മണിയാൻ സ്‌കൂളിലെ അദ്ധ്യാപകരും ജയന് പിന്തുണ നൽകി. ഇതോടെ ജോസഫിനും കുടുംബത്തിനും വീടിന്റെ നിർമ്മാണം പൂർത്തീകരിച്ച് ജയൻ നൽകുകയും ചെയ്തു.
കെ എസ് ആർ ടിസി കണ്ടക്ടറായിട്ടാണ് ജയൻ എം നായർ സർക്കാർ സർവീസിൽ കയറുന്നത്. ഇതിനു ശേഷം ഗ്രാമസേവകന്റെ ജോലിയിൽ പ്രവേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP