Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരുപത് വർഷമായി ജോലി ചെയ്യുന്നവരും താത്കാലിക ജീവനക്കാർ; സ്ഥിര നിയമനം വൈകുന്നതിൽ വ്യാപക പ്രതിഷേധം; കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു

ഇരുപത് വർഷമായി ജോലി ചെയ്യുന്നവരും താത്കാലിക ജീവനക്കാർ; സ്ഥിര നിയമനം വൈകുന്നതിൽ വ്യാപക പ്രതിഷേധം; കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു

ജാസിം മൊയ്തീൻ

മലപ്പുറം: സ്ഥിര നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് കേരള ഗ്രാമീൺ ബാങ്കിൽ ഇരുപത് വർഷമായി ജോലിചെയ്ത് വരുന്ന താത്കാലിക ജീവക്കാരുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് ഇന്ന് തുടക്കം. മലപ്പുറം കേരളാ ഗ്രാമീൺ ബാങ്ക് ആസ്ഥാനത്തിന് മുന്നിലാണ് സമരം നടക്കുന്നത്. സമരം പികെ കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്തു. സ്ഥിരം നിയമനം വൈകുന്നതിൽ പ്രതിഷേധിച്ചാണ് സമരം. 2008ൽ കേരളാ ഗ്രാമീൺ ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥിര നിയമനത്തിന് തയ്യാറാക്കി ലിസ്റ്റിൽ പെട്ട 181 പേരാണ് ഇന്ന് മുതൽ അനിശ്ചിത കാല നിരാഹാര സമരം തുടങ്ങിയത്. ഇവരെല്ലാംവരും കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി കേരല ഗ്രാമീൺ ബാങ്കിൽ താത്കാലിക ജീവനക്കാരായി ജോലിചെയ്യുന്നരാണ്.

പത്ത് വർഷം മുമ്പ് തയ്യാറാക്കിയ ലിസ്റ്റിൽപെട്ട് വിരലിലെണ്ണാവുന്നവർക്ക് മാത്രമേ ബാങ്ക് ഇതുവരെയായും നിയമനം നൽകിയിട്ടൊള്ളൂ. ഇരുപത് വർഷമായി ബാങ്കിൽ ജോലിചെയ്യുന്ന ഇവർക്ക് പക്ഷെ യാതൊരു വിധ ആനുകൂല്യങ്ങളും ലഭിക്കില്ല. ജോലിക്കെത്തുന്ന ദിവസങ്ങലിൽ ലഭിക്കുന്ന 500 രൂപയാണ് ഇവരുടെ ഏക വരുമാനം. മറ്റുയാതൊരു വിധ ആനുകൂല്യത്തിനും ഇവർ അർഹരല്ല. ഇത്രയും വർഷം ബാങ്കിന് വേണ്ടി ജോലിചെയ്തിട്ടും അവഗണനയയും ചൂഷണവും മാത്രമാണ് തങ്ങൾക്കിതുവരെയും ലഭിച്ചതെന്ന് ഇവർ പറയുന്നു.

ഇപ്പോൽ സമരത്തിലുള്ള എല്ലാവരും കേരള ഗ്രാണീൺ ബാങ്ക് രൂപീകരിക്കുന്നതിന് മുമ്പുണ്ടായിരുന്ന സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിലും നോർത്ത് മലബാർ ഗ്രാമീൺ ബാങ്കിലെയും ജീവനക്കാരായിരുന്നു. പിന്നീട് ഈ രണ്ട് ബാങ്കുകളും തമ്മിൽ ലയിപ്പിച്ചാണ് കേരള ഗ്രാമീൺ രൂപീകരിച്ചത്. അക്കാലത്തെ സൗത്ത് മലബാർ ഗ്രമീൺ ബാങ്കിന്റെ ആസ്ഥാനമായിരുന്ന മലപ്പുറം ഓഫീസിനെ ബാങ്കിന്റെ ആസ്ഥാനമായും തീരുമാനിച്ചു.

ലയനസമയത്തും ഈ ഉദ്യോഗാർത്ഥികളുടെ നിയമനത്തെ കുറിച്ച് അവ്യക്തതകളുണ്ടായപ്പോഴും ബാങ്കിന്റെ ഡയറക്ടർ ബോർഡ് പറഞ്ഞിരുന്നത് 2008ലെ ലിസ്റ്റിൽ ഉൾപെട്ട മുഴുവൻ പേർക്കും ഉടൻ തന്നെ സ്ഥിര നിയമനം നൽകുമെന്നായിരുന്നു. ഈ വാക്കും വിശ്വസിച്ച് മറ്റു ജോലികൾക്കൊന്നും ശ്രമിക്കാത്ത ഉദ്യാഗസ്ഥരാണിപ്പോൾ വെട്ടിലായിരിക്കുന്നതും അനിശ്ചിതകാല നിരാഹാര സമരത്തിനിറങ്ങിയിരിക്കുന്നതും. ഇരുപത് വർഷത്തോളം ബാങ്കിന് വേണ്ടി ജോലിചെയ്ത പലരുടെയും സേവനകാലം ഏതാണ്ട് അവസാനിക്കാറായി.

പലരും പെൻഷൻ പ്രായത്തോടടുക്കുന്നു. ഇനിയൊരു ജോലിക്ക് വേണ്ടി ശ്രമിക്കാനോ പരീക്ഷകളെവുതാനോ ഉള്ള പ്രായം ആർക്കുമില്ല. അതുകൊണ്ട് തന്നെ ഇനിയുമീ ജോലി സ്ഥിരപ്പെട്ടില്ലെങ്കിൽ പെൻഷനടക്കമുള്ള യാതൊരു ആനുകൂല്യങ്ങൾക്കും ഇവർ അർഹരായിരിക്കില്ലെന്ന പൂർമണ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണിപ്പോൾ ഇരുപത് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്കൊണ്ട് ഇവർ സമരത്തിനിറങ്ങിയിരിക്കുന്നത്. തങ്ങളുടെ ആയുസ്സിന്റെ നല്ലൊരു പങ്കും ഒരു സ്ഥാപനത്തിന് വേണ്ടി ചിലവഴിച്ച്ട്ട് ഇത്രയും കാലം ഇവരെ പറഞ്ഞ് പറ്റിക്കുകയായിരുന്നു ബാങ്ക് അധികൃതർ.

താത്കാലിക ജീവനക്കരായി ജോലിയിൽ പ്രവേശിച്ചതിന് ശേഷം നിരവധി പരീക്ഷകൾ ബാങ്ക് നടത്തിയെങ്കിലും ബാങ്കിലെ താത്കാലിക ജീവനക്കാരെന്ന നിലയിൽ ഇവർക്ക് ഈ പരീക്ഷകളൊന്നും എഴുതാൻ കഴിഞ്ഞതുമില്ല. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് അതായത് പലരുടെയും പെൻഷൻ പ്രായം കഴിയുന്നതിന് മുന്നെയെങ്കിലും ഇവരെ ജോലിയിൽ സ്ഥിരപ്പെടുത്തണമെന്നും മറ്റ് ആനുകൂല്യങ്ങൾ നൽകണമെന്നുമാവശ്യപ്പെട്ടാണിപ്പോൾ സമരം തുടങ്ങിയിരിക്കുന്നത്. 2008ൽ ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥിരം ജീവനക്കരായി നിയമനം നൽകാൻ തയ്യാറാക്കിയ താത്കാലിക ജീവനക്കാരുടെ ലിസ്റ്റിൽ ഉൾപെട്ടവരും ബാങ്ക് നിഷ്‌കർശിക്കുന്ന യോഗ്യതകളുള്ളവരുമാണ് ഇപ്പോൾ സമരത്തിനുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP