Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നാറിലെ കൈയേറ്റങ്ങൾക്കെതിരെ സ്വമേധായ കേസെടുത്ത് ഹരിത ട്രിബ്യൂണൽ; വനം വകുപ്പിനും ജില്ലാ ഭരണകൂടത്തിനും നോട്ടീസ്

മൂന്നാറിലെ കൈയേറ്റങ്ങൾക്കെതിരെ സ്വമേധായ കേസെടുത്ത് ഹരിത ട്രിബ്യൂണൽ; വനം വകുപ്പിനും ജില്ലാ ഭരണകൂടത്തിനും നോട്ടീസ്

തിരുവനന്തപുരം : മൂന്നാറിലെ കൈയേറ്റങ്ങൾക്കെതിരെ ഹരിത ട്രിബ്യൂണൽ ഇടപെടൽ. അനധികൃത കൈയേറ്റങ്ങൾക്കെതിരെ ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ട്രിബ്യൂണലിന്റെ നടപടി. മെയ് മൂന്നിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ച് കേസ് പരിഗണിക്കും.

വനം-പരിസ്ഥിത സെക്രട്ടറി, കേരള മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, ഇടുക്കി ജില്ലാ കളക്ടർ, മൂന്നാർ മുനിസിപ്പൽ കമ്മിഷണർ എന്നിവർക്ക് ട്രിബ്യൂണൽ നോട്ടീസ് അയച്ചു. .

അനധികൃത കയ്യേറ്റങ്ങളും നിർമ്മാണങ്ങളും മൂന്നാറിന്റെ സ്വാഭാവിക ജൈവികതയെ ദോഷകരമായി ബാധിക്കുകയാണ്. എല്ലാ നിയമങ്ങളും ലംഘിച്ചാണ് മൂന്നാറിൽ വൻകെട്ടിടങ്ങളുടെ നിർമ്മാണങ്ങൾ നടക്കുന്നതെന്നും ഹരിത ട്രിബ്യൂണൽ ചൂണ്ടികാട്ടുന്നു.

ജസ്റ്റിസ് ഡോ. പി. ജ്യോതിമണിയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP