Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയക്കെടുതിയിലും വിവാഹ സാരി നനയാൻ പങ്കാളി അനുവദിച്ചില്ല; വാഹനത്തിൽ നിന്നും പുതുപ്പെണ്ണിനെ വീട്ടിലേക്ക് 'എടുത്തു കയറ്റി' വരൻ; എടുത്തോളൂ എന്ന് പ്രോത്സാഹിപ്പിച്ച് ചുറ്റുമുള്ളവർ; ഒരു 'പ്രളയകാല വിവാഹ' വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ

പ്രളയക്കെടുതിയിലും വിവാഹ സാരി നനയാൻ പങ്കാളി അനുവദിച്ചില്ല; വാഹനത്തിൽ നിന്നും പുതുപ്പെണ്ണിനെ വീട്ടിലേക്ക് 'എടുത്തു കയറ്റി' വരൻ; എടുത്തോളൂ എന്ന് പ്രോത്സാഹിപ്പിച്ച് ചുറ്റുമുള്ളവർ; ഒരു 'പ്രളയകാല വിവാഹ' വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ

മറുനാടൻ ഡെസ്‌ക്‌

തങ്ങളുടെ വിവാഹ ദിനം ഈ ദമ്പതികൾ ഒരിക്കലും മറക്കില്ല. പ്രളയക്കെടുതി ഈ ദമ്പതികളുടെ സ്‌നേഹത്തെ ലോകത്തിന് മുന്നിൽ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. കടുത്ത വെള്ളക്കെട്ടിനിടയിൽ നവ വധുവിനെയുമെടുത്ത് വീട്ടിലേക്ക് കയറുന്ന വരന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുന്നത്. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മുട്ടറ്റം വരെ വെള്ളം. വിവാഹ സാരിയുമായി എങ്ങനെ വെള്ളത്തിലിറങ്ങും എന്ന് പേടിച്ച് വധു നിന്നപ്പോൾ വരൻ രണ്ടാമതൊന്ന് ആലോചിച്ചില്ല. ഭാര്യയെ കൈകളിൽ എടുത്ത് പൊക്കി ഗൃഹപ്രവേശം നടത്തി.

ഉടൻ തന്നെ എടുത്തോളൂ, എടുത്തോളൂ എന്നു പറഞ്ഞ് വരനെ ചുറ്റുമുള്ളവർ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയിൽ കേൾക്കാം. സ്ഥലം ഏതാണെന്നോ വീഡിയോയിൽ ഉള്ള ആളുകൾ ആരാണെന്നോ എവിടെ നിന്നാണെന്നോ വ്യക്തമല്ല. എങ്കിലും പ്രളയകാലത്തെ വിവാഹ വീഡിയോ വൈറലാവുകയായിരുന്നു. മുൻപേ നിശ്ചയിച്ചിരുന്ന പല വിവാഹ ചടങ്ങുകളും അപ്രതീക്ഷിതമായ പ്രളയത്തിൽ പ്രതിസന്ധിയിലായിരുന്നു. മറ്റു മാർഗങ്ങളില്ലാതെ വിവാഹം മാറ്റിവെച്ചവരും കുറവല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP