Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദ്യാർത്ഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ `മുരടൻ` സ്വഭാവം ഇനി നടക്കില്ല; കുട്ടികളോട് പെരുമാറാൻ ജീവനക്കാർക്ക് മാർഗനിർദ്ദേശം വരുന്നു; നന്നായി പെരുമാറിയില്ലെങ്കിൽ വിളിച്ചറിയിക്കാനുള്ള ഫോൺ നമ്പരും ഇനി വണ്ടിയിൽ പ്രദർശിപ്പിക്കണം; ബസ് സ്റ്റോപ്പുകൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധനയും

വിദ്യാർത്ഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ `മുരടൻ` സ്വഭാവം ഇനി നടക്കില്ല; കുട്ടികളോട് പെരുമാറാൻ ജീവനക്കാർക്ക് മാർഗനിർദ്ദേശം വരുന്നു; നന്നായി പെരുമാറിയില്ലെങ്കിൽ വിളിച്ചറിയിക്കാനുള്ള ഫോൺ നമ്പരും ഇനി വണ്ടിയിൽ പ്രദർശിപ്പിക്കണം; ബസ് സ്റ്റോപ്പുകൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധനയും

തിരുവനന്തപുരം: സ്‌കൂൾ കുട്ടികളോടുള്ള പ്രൈവറ്റ് ബസ് ജീവനക്കാരുടെ പെരുമാറ്റം മിക്കവാറും മോശമായിട്ടാണ്. ബസ്സിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യുന്നതും തിരക്ക് കാരണം പണം കൂടുതൽ നൽകുന്ന യാത്രക്കാർ കയറാത്തതുമൊക്കെയണ് ഈ വൈരാഗ്യത്തിന് കാരണം.വിദ്യാർത്ഥികളുടെ അവകാശങ്ങൾ തടഞ്ഞ് ലാഭമുണ്ടാക്കാനായി അവരോട് ക്രൂരമായും മൂന്നാംകിട പൗരന്മാരെ പോലെ കണ്ട് പെരുമാറുന്നതിനുമെതിരെ ഇപ്പോൾ സംസ്ഥാന വാലാവകാശ കമ്മീഷൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

സ്‌കൂൾ കുട്ടികളെ ബസുകളിൽ കയറ്റുന്നതും അവരോടു പെരുമാറുന്നതും സംബന്ധിച്ചു സ്വകാര്യ ബസ് ഉടമകൾക്കും ജീവനക്കാർക്കും മാർഗനിർദ്ദേശങ്ങൾ തയാറാക്കി ഉത്തരവു പുറപ്പെടുവിക്കണമെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ് . ഗതാഗത കമ്മിഷണർ തയാറാക്കുന്ന മാർഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഡിജിപി ഉത്തരവ് പുറപ്പെടുവിക്കണം. യാത്രയിൽ വിദ്യാർത്ഥികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടതായി പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കണമെന്ന് എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ഡിജിപി നിർദ്ദേശം നൽകണമെന്നും കമ്മിഷൻ വ്യക്തമാക്കി.

സ്‌കൂൾ സമയങ്ങളിൽ ആർടിഒമാരും ജോയിന്റ് ആർടിഒമാരും പ്രത്യേക പരിശോധനാ സംഘങ്ങളെ നിയോഗിച്ചു പരിശോധനയും നിരീക്ഷണവും നടത്തണം. ഒപ്പം, മോട്ടോർ വാഹന നിയമം കർക്കശമാക്കുന്നതിനു ഗതാഗത സെക്രട്ടറി നടപടി സ്വീകരിക്കണം. കുട്ടികൾക്കു ബസുകളിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായാൽ ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഫോൺ നമ്പരും എല്ലാവർക്കും കാണത്തക്ക വിധം പ്രദർശിപ്പിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.

അധ്യയനം അവസാനിക്കുന്ന സമയങ്ങളിൽ ബസ് സ്റ്റേഷനുകളിലും സ്‌കൂൾ പരിസരത്തുള്ള ബസ് സ്റ്റോപ്പിലും സ്റ്റാൻഡുകളിലും പൊലീസ് സാന്നിധ്യം ഉറപ്പുവരുത്തുകയും ചെയ്യണം. തൃശൂർ അത്താണിയിൽ ബസ് മുന്നോട്ടെടുക്കുമ്പോൾ സ്‌കൂൾ കുട്ടി തെറിച്ചുവീണ സംഭവത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ഉത്തരവ്. മൈലം ജിവി രാജ സ്പോർട്സ് സ്‌കൂളിൽ ഭക്ഷ്യവിഷബാധയേറ്റു കുട്ടികൾ ആശുപത്രിയിലായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP